റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പാലക്കാട്ട് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാര്‍ട്ടിൻ(37) ആണ് അപകടത്തിൽ മരിച്ചത്

Update: 2025-06-07 04:15 GMT

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇരുചക്രവാഹനം കുഴിയിൽപ്പെട്ട് , റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം . പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാര്‍ട്ടിൻ(37) ആണ് അപകടത്തിൽ മരിച്ചത് . ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം .

കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്‍റ് പോൾസ് സ്കൂളിന് സമീപമാണ് അപകടം നടന്നത് . റോഡിൽ വെളിച്ചം കുറവായിരുന്നു , ഇതു കാരണം റോഡിലെ കുഴി ജയന്തിയുടെ ഭർത്താവിന്‍റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . ജയന്തിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി .

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News