തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍: ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം കോവളം വെങ്ങാന്നൂരിൽ യുവതി വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. വെങ്ങാന്നൂർ സ്വദേശി അർച്ചന (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം.

Update: 2021-06-22 05:26 GMT

തിരുവനന്തപുരം കോവളം വെങ്ങാന്നൂരിൽ യുവതി വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. വെങ്ങാന്നൂർ സ്വദേശി അർച്ചന (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പൊലീസ് എത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടിരക്ഷപ്പെട്ടെന്ന് പറയപ്പെടുന്നുണ്ട്. പയറ്റുവിളയിലെ വാടക വീട്ടിലാണ് യുവതി തീകൊളുത്തി മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ഇന്നല വൈകുന്നേരം ഇവർ പെൺകുട്ടിയുടെ കുടുംബ വീട്ടിൽ പോയിരുന്നു. ആ സമയം സുരേഷിന്റെ കൈവശം കുപ്പിയിൽ വാങ്ങിയ ഡീസൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് ദുരൂഹത വർധിപ്പിക്കുകയാണ്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്ക് ഇയാള്‍ ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സുരേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമല്ല.

ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചായിരിക്കാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നാണ് ഇനി അറിയേണ്ടത്.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News