കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം
ഒരാൾ പൊലീസ് കസ്റ്റഡിയിൽ
Update: 2025-11-22 03:36 GMT
എറണാകുളം: കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ജോർജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവശ നിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചാക്ക് അന്വേഷിച്ച് ഇയാൾ പരിസരത്തെ കടയിൽ എത്തിയതായാണ് പ്രദേശവാസികൾ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.