കുറ്റിപ്പുറത്ത് വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രാവിലെ ഇവരെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ ഉമ്മറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2021-06-18 11:17 GMT

മലപ്പുറം കുറ്റിപ്പുറത്ത് സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവട്ടം സ്വദേശി കുഞ്ഞിപ്പാത്തുമ്മ (65)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. രാവിലെ ഇവരെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ ഉമ്മറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തലക്ക് മുറിവേറ്റ് രക്തംവാര്‍ന്നാണ് മരിച്ചത്. ഇവര്‍ വീട്ടില്‍ ഒറ്റക്കായിരുന്ന താമസം. ഇവര്‍ക്ക് അടുത്ത ബന്ധുക്കളൊന്നുമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ആയിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News