നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണ് തൊഴിലാളി മരിച്ചു

ചവറ കോലം സ്വദേശി നിസാറാണ് മരിച്ചത്

Update: 2023-02-22 09:30 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ചവറയിൽ നിർമാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് തകർന്ന് വീണ് തൊഴിലാളി മരിച്ചു. ചവറ കോലം സ്വദേശി നിസാറാണ് മരിച്ചത്. പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ പതിനൊന്ന് മണിയോടെയാണ് ചവറ പന്മന സരിതമുക്കിലെ നിർമാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് തകർന്നത്.

കോലം സ്വദേശിയായ നിസാറും ഇതരസംസ്ഥാന തൊഴിലാളി സക്കീർ ഹുസൈനും ചേർന്ന് മേൽക്കൂരയുടെ തട്ടുപൊളിക്കുന്നതിനെയാണ് അപകടം. ശബ്ദം കേട്ട് എത്തിയ അയൽവാസിയാണ് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട സക്കീർ ഹുസൈനെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി.

Advertising
Advertising

പൊലീസും ഫയർഫോഴ്‌സും എത്തി ഏറെ പണിപ്പെട്ടാണ് നിസാറിനെ പുറത്തെടുത്തത്. എന്നാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ നിസാർ മരിച്ചു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും ചവറ എംഎൽഎ സുജിത്ത് വിജയൻപിള്ളയും അപകടസ്ഥലത്തെത്തി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News