ആർഎസ്എസിന് ദാസ്യപ്പണിയെടുക്കുന്നു; കേരള സർവകലാശാല വിസിക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം

സംഘപരിവാർ ഏജന്റ് ആയി പ്രവർത്തിച്ച് സർവകലാശാലയെ തകർക്കുകയാണ് വിസിയുടെ ലക്ഷ്യമെന്നും മുഖപ്രസംഗത്തിൽ

Update: 2025-07-04 06:25 GMT

തിരുവനന്തപുരം: കേരള സർവകലാശാല വിസിയെ കടന്നാക്രമിച്ച് ദേശാഭിമാനി മുഖപ്രസംഗം. വിസി ആർഎസ്എസിന്റെ ദാസ്യപ്പണിയെടുക്കുന്നു എന്നാണ് മുഖപ്രസംഗത്തിലെ ആരോപണം. സർവകലാശാല വിസിയാകാനുള്ള അടിസ്ഥാന യോഗ്യത പോലും മോഹനൻ കുന്നുമ്മലിനില്ലെന്നും സംഘപരിവാർ ഏജന്റ് ആയി പ്രവർത്തിച്ച് സർവകലാശാലയെ തകർക്കുകയാണ് വിസിയുടെ ലക്ഷ്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സംഘപരിവാർ ഒത്താശയോടെ സർവകലാശാലയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നു. സർവകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്നു. രാജ്ഭവൻ ആർഎസ്എസ് ശാഖ അല്ലെന്ന് ഗവർണറും ശിങ്കിടികളും മനസിലാക്കണമെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News