'നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന ജയിക്കും'; ഞെട്ടിക്കുന്ന പ്രവചനവുമായി ആറാം ക്ലാസുകാരി

കോഴിക്കോട് നടുവണ്ണൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ചത്.

Update: 2022-12-19 07:44 GMT

കോഴിക്കോട്: ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോരാട്ടമായിരുന്നു ലോകകപ്പിന്റെ ഫൈനൽ മത്സരം. സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ആരാധകർ. എന്നാൽ ഫൈനൽ മത്സരഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു ആറാം ക്ലാസുകാരി. കോഴിക്കോട് നടുവണ്ണൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ചത്.

സ്‌കൂളിൽ നടന്ന പ്രവചന മത്സരത്തിലായിരുന്നു ഐഫയുടെ പ്രവചനം. ഒരാളും കൃത്യമായി പ്രവചിക്കില്ലെന്ന് കരുതി ഷൂട്ടൗട്ടിലെ സ്‌കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കിയായിരുന്നു ആയിഷയുടെ പ്രവചനം.

അർജന്റീന ആരാധികയാണ് ആയിഷ. രണ്ടും മികച്ച ടീമുകളായതുകൊണ്ടാണ് ഇത്തരത്തിൽ പ്രവചിച്ചതെന്ന് ആയിഷ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News