'ലോക ആത്മഹത്യാ പ്രതിരോധ ദിനം'; കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചത് പി.പി ദിവ്യ

ദിവ്യ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ ജില്ലാ മെഡിക്കൽ ഓഫീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Update: 2024-10-23 11:16 GMT

കണ്ണൂർ: ലോക് ആത്മഹ്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യ. സെപ്റ്റംബർ ഒമ്പതിനാണ് പരിപാടി നടന്നത്. ദിവ്യ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ ജില്ലാ മെഡിക്കൽ ഓഫീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Full View

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് ദിവ്യ ആത്മഹത്യാ പ്രതിരോധനദിന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ വ്യക്തിപരമായ വിമർശനം ഉന്നയിച്ചതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

വലിയ വിമർശനം ഉയർന്നതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News