രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ

രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടും ഷാഫി അത് മൂടിവെച്ചെന്നും ഹണി ആരോപിച്ചു

Update: 2025-08-21 01:11 GMT

കോഴിക്കോട്: പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ രംഗത്ത്. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തകയടക്കമുള്ള സ്ത്രീകളെ തനിക്കറിയാമെന്നും ഹണി ഭാസ്കർ പറഞ്ഞു. 

പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നാൽ ഷാഫി അത് മൂടിവെച്ചെന്നും ഹണി ആരോപിച്ചു. രാഹുൽ തന്നോട് മോശമായി ചാറ്റ് ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ളവരോട് തന്നെ കുറിച്ച് മോശം പരാമർശം നടത്തിയതായി അറിഞ്ഞു.

ധൈര്യമുണ്ടെങ്കിൽ രാഹുലിന് തനിക്കെതിരെ മാനനഷ്ടകേസ് നൽകാമെന്നും ഹണി ഭാസ്കർ വെല്ലുവിളിച്ചു. കൂടുതൽ സ്ത്രീകൾ ഇരകൾ ആകാതിരിക്കാനാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും ഹണി ഭാസ്കർ പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News