'നീ എന്‍റെ നാലാമത്തെ മകനാണ്, നിനക്ക് ഏത് വരെ പഠിക്കണോ അതുവരെ ഞാന്‍ പഠിപ്പിക്കും'; കുട്ടിയെ ചേർത്തുപിടിച്ച് ഗണേഷ്‌കുമാർ എം.എൽ.എ

നീ നന്നായി പഠിക്കണമെന്നും നിന്നെയൊരു സിവിൽ സർവീസുകാരനായി കാണാനാണ് എന്റെ ആഗ്രഹമെന്നും ഗണേഷ് കുമാർ പറയുന്നുണ്ട്

Update: 2023-03-20 10:29 GMT

കൊല്ലം: ''മൂന്ന് മക്കളാണ് എനിക്ക്. നിന്നെ ഞാൻ എന്റെ നാലാമത്തെ മകനായി കാണും. നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാൻ പഠിപ്പിക്കും''. കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഒരു കുട്ടിയെ ചേർത്ത് പിടിച്ച് പറയുന്ന ഈ വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറാലുകുന്നത്. അമ്മയ്ക്കും കുട്ടിക്കും വീടും സൗകര്യവുമൊരുക്കുമൊന്നും പഠിക്കാൻ ആവശ്യമായ സജീകരണങ്ങൾ റെഡിയാക്കുമെന്നും എം.എൽ.എ പറയുന്നതായി വീഡിയോയിൽ കാണാം.

പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ഗണേഷ്‌കുമാർ തണലായത്. വീട് വെച്ചു തരാമെന്നും അവിടിരുന്ന് പഠിക്കാനുള്ള മുഴുവൻ സാധനങ്ങളും വാങ്ങി നൽകാമെന്നും ഗണേഷ് കുമാർ കുട്ടിയോട് പറയുന്നുണ്ട്. ഇത് കേട്ട സന്തോഷത്തിൽ കരയുന്ന കുട്ടിയെ എം.എൽ.എ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

നീ നന്നായി പഠിക്കണമെന്നും നിന്നെയൊരു സിവിൽ സർവീസുകാരനായി കാണാനാണ് തന്റെ ആഗ്രഹമെന്നും ഗണേഷ് കുമാർ പറയുന്നുണ്ട്. വീടുപണിക്കായി എല്ലാവരും ആത്മാർഥമായി കൂടെ നിൽക്കണമെന്ന് കൂടി നിൽക്കുന്ന നാട്ടുകാരോടും അധ്യാപകരോടും അദ്ദേഹം അഭ്യർഥിക്കുന്നുണ്ട്.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News