കൊല്ലത്ത് കരോളിനിടെ യുവാവിന് ക്രൂരമർദനം; വാഹനമിടിപ്പിച്ച് കൊല്ലാനും ശ്രമം

മുൻപും പള്ളിയിൽ വച്ച് കമ്മറ്റിയംഗത്തെ ഉൾപ്പെടെ മർദിച്ച കേസിൽ പ്രതിയാണ് ജിജോ

Update: 2023-12-18 16:16 GMT

കൊല്ലം: ആയൂരിൽ കരോളിനിടെ യുവാവിന് ക്രൂരമർദനം. ആൽബിൻ എ ജോയി എന്ന യുവാവിനാണ് മർദനമേറ്റത്. ആയൂർ സ്വദേശി ജിജോ ടി ലാലാണ് യുവാവിനെ മർദിച്ചത്. തുടർന്ന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

കരോൾ സംഘം ഗാനമാലപിക്കുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ജിജോ മർദിച്ചതെന്ന് ആൽബിൻ പറഞ്ഞു. ആയൂർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ കരോൾ സർവീസ് അകമൺ പ്രദേശത്ത് നടക്കുന്നതിനിടയാണ് ഇയാൾ ആൽബിനെ മർദിച്ചത്.

പള്ളിയിലെ അംഗമായ പ്രവാസിയുടെ പൂട്ടിക്കിടന്ന വീടിനു മുന്നിൽ യുവാക്കൾ പാടി. വീട്ടുടമയുടെ ആവശ്യപ്രകാരമായിരുന്നു കരോൾ സംഘം ഗാനമാലപിച്ചത്. ഇതിനെ എതിർത്ത് ജിജോ വൈദികനായ ഫാദർ മാത്യു തോമസിനെ അസഭ്യം പറഞ്ഞു. തുടർന്ന് യുവാവിനെ മർദിക്കുകയായിരുന്നെന്നാണ് പരാതി.

Advertising
Advertising

ആൽബിന്റെ മുഖത്ത് പരിക്കേൽക്കുകയും മൂക്കിൽ നിന്നും ചോര വരികയും ചെയ്തു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുൻപും പള്ളിയിൽ വച്ച് കമ്മറ്റിയംഗത്തെ ഉൾപ്പെടെ മർദിച്ച കേസിൽ പ്രതിയാണ് ജിജോ. സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News