ചെറുവണ്ണൂരിൽ യുവാവിന്‍റെ ദുരൂഹ മരണം; വാരിയെല്ലിനും തലക്കും പരിക്കേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തൽ

നല്ലളം പൊലീസ് ജിഷ്ണുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിഷ്ണുവിനെ വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ടെത്തിയത്

Update: 2022-04-27 14:27 GMT

കോഴിക്കോട്: ചെറുവണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണുവിന് വാരിയെല്ലിനും തലക്കും ഗുരുതര പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തല്‍. ഡോക്ടർമാരുടെ സംഘം ജിഷ്ണുവിന്റെ മൃതദേഹം കിടന്ന സ്ഥലം സന്ദർശിക്കും. 

ഇന്നലെ രാത്രി ഒമ്പതോടെ നല്ലളം പൊലീസ് വീട്ടിലെത്തി ജിഷ്ണുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഒമ്പതരയ്ക്കാണ് ജിഷ്ണുവിനെ വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനു പിന്നാലെ ജിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.

Advertising
Advertising

എന്നാൽ, തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ വീട്ടിൽ എത്തിയിരുന്നു. ആ സമയം ജിഷ്ണു പുറത്തായിരുന്നതിനാല്‍ വിളിപ്പിക്കുകയായിരുന്നു. എന്നാൽ ജിഷ്ണുവിനെ ഇതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News