നടുറോഡിൽ യുവതിക്ക് മർദനമേറ്റ സംഭവം; ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്തു

ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിന് സമീപത്ത് വെച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്

Update: 2022-05-28 05:50 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നടുറോഡിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിയായ ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്തു. ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് യുവതിയെ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ ആക്രമിച്ചത്.  ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിന് സമീപമായിരുന്നു യുവതിക്ക് നേരെ ക്രൂര മര്‍ദനമേറ്റത്. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മരുതുംകുഴി സ്വദേശിനിയായ യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമ മീന ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.

അതേസമയം, കടയുടെ സമീപത്തുനിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ചീത്ത പറയുകയും പ്രകോപിപ്പിക്കുകയും ചെയ്തെന്നാണ് ബ്യൂട്ടി പാര്‍‌ലര്‍ ഉടമ പറയുന്നത്. ഇതേതുടര്‍ന്നായിരുന്നു മര്‍ദനം. തെറ്റിദ്ധാരണയുടെ പേരിലാണ് മര്‍ദനമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും പൊലീസ് പറഞ്ഞു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News