ഇടുക്കിയിൽ ജ്യേഷ്ഠനെ വെടിവച്ച യുവാവ് പിടിയിൽ

ജ്യേഷ്ഠൻ സിബിയെ എയർഗൺ ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചിരുന്നത്

Update: 2022-03-18 13:16 GMT
Advertising

ഇടുക്കി സേനാപതിയിൽ ജ്യേഷ്ഠനെ വെടിവച്ച യുവാവ് പിടിയിൽ. മാവറസിറ്റി സ്വദേശി സാന്റോയാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പൊലീസ് കസ്റ്റഡിയിലെടുത്തത്. ജ്യേഷ്ഠൻ സിബിയെ എയർഗൺ ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചിരുന്നത്. വാക്കുതർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു.

വെടിയേറ്റയ സിബിയെ നാട്ടുകാർ അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞിരുന്നു.

Youth arrested for shooting elder brother at Idukki Senapati

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News