തൃശൂരിൽ നവകേരള ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ്; ലാത്തിച്ചാർജ്

ലാത്തിച്ചാർജ്ജിൽ ആറ് പ്രവർത്തകർക്കും തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും പരിക്ക്

Update: 2023-12-06 17:00 GMT

തൃശൂർ: പുതുക്കാട് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പൊലീസ് ലാത്തിവീശി..ലാത്തിച്ചാർജ്ജിൽ ആറ് പ്രവർത്തകർക്കും തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

പുതുക്കാട് മണ്ഡലത്തിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുമ്പോഴാണ് കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്. ബസിന് മുന്നിലേക്ക് ചാടി പ്രവർത്തകർ നിലയുറപ്പിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബസ് തടഞ്ഞത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിൽ നിന്ന് പൊലീസുകാരിറങ്ങി പ്രവർത്തരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.

Advertising
Advertising
Full View

കരിങ്കൊടി പ്രതിഷേധത്തിന്റെ സാധ്യത കണക്കിലെടുത്ത് പുതുക്കാട് സെൻട്രലിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. എന്നാൽ പുതുക്കാട് സെൻട്രൽ കഴിഞ്ഞ് വാഹനം മുന്നോട്ട് പോയപ്പോഴാണ് പ്രവർത്തകർ വാഹനത്തിന് മുന്നോട്ട് ചാടിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News