Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഇടുക്കി: യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ ആണ് പിടിയിലായത്. പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിങിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.