മന്ത്രി ആർ. ബിന്ദുവിന്റെ ഓഫീസിലേക്ക് യൂത്ത്‌കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്കുമേൽ ജലപീരങ്കി പ്രയോഗിച്ചു

''മരിച്ച ഫിലോമിനയുടെ വീട്ടിൽ പോകാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ മന്ത്രി ശ്രമിച്ചില്ല''

Update: 2022-07-30 06:58 GMT

തൃശൂര്‍: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്ന് പോകാനുള്ള ശ്രമത്തിനിടെ പ്രവർത്തകർക്കുമേൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കരിവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ തൃശൂർ മാപ്രാണം സ്വദേശി ഫിലോമിനയുടെ മൃതദേഹം പാതയോരത്ത് വെച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. സ്വന്തം മണ്ഡലത്തിലുള്ള ഫിലോമിനയുടെ വീട്ടിൽ പോകാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ അവർ ശ്രമിച്ചില്ലെന്നും പ്രവർത്തകർ ആരോപിച്ചു.

updating

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News