'ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്'; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്

'പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല' എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്‌ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്

Update: 2022-09-28 11:16 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം:  രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ വെച്ച ബാനറിന് മറുപടിയുമായി യൂത്ത് കോൺഗ്രസ്. 'ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്' എന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി. തീപിടിക്കുന്ന കാക്കി ട്രൗസറിനൊപ്പം പുക വരുന്ന ചുവന്ന ട്രൗസിറിന്റെ ചിത്രം കൂടി ചേർത്ത് യൂത്ത് കോൺഗ്രസ് നിലമ്പൂർ യൂണിറ്റാണ് ബാനർ വച്ചത്.

'പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല' എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്‌ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്. സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ 'പൊറാട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന ബാനറും ഡിവൈഎഫ്‌ഐ ഉയർത്തിയിരുന്നു. എന്നാൽ, ഇഎംഎസിന്റെ പേരിലുള്ള ഓഫീസിൽ രാഹുലിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള ആളുകൾ കാത്തുനിന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി.ടി ബൽറാം അടക്കമുള്ളവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 'കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ' എന്നാണ് അദ്ദേഹം ചിത്രത്തിന് ശീർഷകം നൽകിയിരുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ  പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം അണിനിരന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News