യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ ഹാക്കർമാരെ ഉപയോഗിച്ചു- എ.എ റഹീം എം.പി

വോട്ടുകൾ അനുകൂലമാക്കാൻ മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ലഭിച്ചിട്ടുണ്ടെന്നും എ.എ റഹീം പറഞ്ഞു.

Update: 2023-11-18 06:02 GMT

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ അനുകൂലമാക്കാൻ ഹാക്കർമാരെ ഉപയോഗിച്ചിട്ടുണ്ടെന്ന് എഎ.റഹിം എം.പി. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ലഭിച്ചിട്ടുണ്ട്. മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. ഈ ഹാക്കർക്കെതിരെ രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒരു കേസ് ഡൽഹിയിലുണ്ടെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന് വിഷയത്തിൽ കീ റോളാണ് ഉള്ളതെന്നും എ.എ.റഹീം ആരോപിച്ചു. 

"വി.ടി ബൽറാം, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇവർക്കാണ് ഇക്കാര്യത്തിൽ നേരിട്ട് പങ്കുള്ളത്. ഹാക്കറുടെ സേവനം ഉപയോഗപ്പെടുത്തി അതിന് പണം കൊടുത്തു. തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്ന സൂചനയാണിത്. കേരളത്തിൽ അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പൈലറ്റാണോ ഇതെന്ന് ഗൗരവമായി അന്വേഷിക്കണം" എ.എ റഹീം പറഞ്ഞു. 

Advertising
Advertising

സംഘടിത ക്രൈമാണ് നടന്നത്. ഗൗരവമറിയാതെ കൗമാരക്കാരായ നിരപരാധികൾ ഇതിൽ കുടുങ്ങി. വിഷത്തിൽ എ.ഐ.സി.സി നേതൃത്വം മിണ്ടാത്തതെന്താണെന്നും റഹീം ചോദിക്കുന്നു. തെളിവ് നശിപ്പിക്കും മുമ്പ് സമഗ്രമായ അന്വേഷണം വേണമെന്നും ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നൽകിയിട്ടിട്ടുണ്ടെന്നും എ.എ.റഹീം എം.പി പറഞ്ഞു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News