ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പില്‍ 1.45 ലക്ഷം രൂപ നഷ്ടമായി; ആലുവയില്‍ യുവാവ് ആത്മഹത്യ ചെയ്തു
ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു
Update: 2025-07-20 11:22 GMT
ആലുവ: ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്. തട്ടിപ്പിൽ തന്റെയും പിതാവിന്റെയും പണം നഷ്ടമായെന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തട്ടിപ്പിൽ യാഫിസിന് 1.45 ലക്ഷം രൂപ നഷ്ടമായിരുന്നു. അന്വേഷണം റൂറൽ സൈബർ പൊലീസിന് കൈമാറി. ഗ്രാഫിക്സ് ഡിസൈനറായ യാഫിസിനെ എടയപ്പുറത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.