‘വീട്ടിൽ കിടന്നുറങ്ങില്ല’; പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്

തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം

Update: 2025-03-01 06:00 GMT

മലപ്പുറം: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ യു.എ റസാക്ക് ആണ് പൊലീസിനെ കായികമായി നേരിടുമെന്ന് പ്രസംഗിച്ചത്. മുസ്ലിം ലീഗ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം.

‘തങ്ങളുടെ പ്രവർത്തകരെയും നേതാക്കന്മാരെയും കൃത്യമായി കാരണമില്ലാതെ അന്വേഷിച്ചു വീട്ടിൽ വന്നാൽ ​പൊലീസുകാർ വീട്ടിൽ കിടന്നുറങ്ങില്ല. അനാവശ്യമായി ഞങ്ങളുടെ ​പ്രവർത്തകരുടെ വേട്ടയാടിയാൽ തിരിച്ചും വേട്ടയാടും, അത് നിയമപരമായിട്ടാണെങ്കിൽ അങ്ങനെ, അല്ലാത്ത രീതിയിലാണെങ്കിൽ അങ്ങനെയും.

Advertising
Advertising

ഒരു വർഷം കഴിഞ്ഞാൽ ഭരണം മാറും. 56 വയസ്സ് കഴിഞ്ഞാൽ ഷൂസും യൂനിഫോമും നിങ്ങൾ അഴിച്ചുവെക്കും. നിങ്ങൾ ഇതിലൂടെ തേരാപാര നടക്കുന്ന സമയം വരും. ആ സമയത്ത് ഞങ്ങളും ഇവിടെ ഉണ്ടാകും. അത്ര മാത്രമാണ് ഇ​പ്പോൾ സൂചിപ്പിക്കാനുള്ളത്’ -യു.എ റസാക്ക് പറഞ്ഞു.

വീഡിയോ കാണാം:

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News