കോഴിക്കോട്ടും തിരുവനന്തപുരത്തും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
ഡ്രോൺ പറത്തിയുള്ള ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയിലാണ് ഗോവിന്ദപുരത്ത് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്
Update: 2025-04-06 06:40 GMT
തിരുവനന്തപുരം/ കോഴിക്കോട്: ആറ്റിങ്ങലിൽ 52 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.ചിറയിൻകീഴ് സ്വദേശി സുമേഷ്,കഠിനംകുളം സ്വദേശി ജിഫിൻ, പാലക്കാട് സ്വദേശിനി അനു എന്നിവരെ അറസ്റ്റ് ചെയ്തു.കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് എംഡിഎംഎ പിടികൂടിയത്.
കോഴിക്കോട് ഗോവിന്ദപുരത്ത് 12 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. പൊക്കുന്ന് സ്വദേശി അരുൺ കുമാർ, മയിലാംപാടി സ്വദേശി റിജുൽ എന്നിവരാണ് പിടിയിലായത്. ഡ്രോൺ പറത്തിയുള്ള ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയിലാണ് പിടിയിലായത്.