വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്​: യൂട്യൂബർ​ മണവാളൻ കസ്​റ്റഡിയിൽ

പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Update: 2025-01-20 16:18 GMT

തൃശൂർ: യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ (26) പൊലീസ്​ കസ്റ്റഡിയിൽ. തൃശൂർ കേരള വർമ്മ കോളജ് വിദ്യാർഥികളെ കാറിടിച്ച്​ കൊല്ലാൻ ശ്രമിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷാക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിനാസ്​പദമായ സംഭവം. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷാൻ ഷാ. യൂട്യൂബിൽ 15 ലക്ഷം സബ്​സ്​ക്രൈബേഴ്​സുള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലി​െൻറ ഉടമയാണ്. കേരളവർമ്മ കോളജിന് സമീപത്തുണ്ടായ മദ്യപാന തർക്കത്തിലാണ് വിദ്യാർഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News