കിരൺ ബേദിയെ ലെഫ്​. ഗവർണർ സ്ഥാനത്തുനിന്ന്​ മാറ്റി; ട്വിസ്റ്റ് പ്രതീക്ഷിച്ച് പുതുച്ചേരി

പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തമിഴിസൈ സൗന്ദര്‍രാജനായിരിക്കും ചുമതലയെന്ന് രാഷ്ട്രപതി ഭവൻ രാത്രി ഇറക്കിയ ഉത്തരവിൽ പറയുന്നു

Update: 2021-02-16 16:28 GMT

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് താല്‍കാലിക ചുമതല നൽകി രാഷ്ട്രപതി ഭവൻ ഉത്തരവിറക്കി. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തമിഴ്‌നാട് മുന്‍ ബിജെപി പ്രസിഡന്റും തെലങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജനായിരിക്കും ചുമതലയെന്ന് രാഷ്ട്രപതി ഭവൻ രാത്രി ഇറക്കിയ ഉത്തരവിൽ പറയുന്നു.

തെരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെട്ടതാണ് പുതുച്ചേരി നിയമസഭ. ഭരണ മുന്നണിക്ക് 18 അംഗങ്ങളാണുണ്ടായിരുന്നത്. 14 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്ന് ഡി.എം.കെ. അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ആയിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്റെ ഭരണം.

Advertising
Advertising

എന്നാല്‍ നാല് എം.എല്‍.എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 10 ആയി ചുരുങ്ങി. ഇതോടെയാണ് നാരായണസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപ സംസ്ഥാനമായ തമിഴ്‌നാടിനൊപ്പം മേയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപ സംസ്ഥാനമായ തമിഴ്‌നാടിനൊപ്പം മേയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്.

Tags:    

Similar News