കുവെെത്ത് നിയമത്തിന് വിരുദ്ധം; റിക്രൂട്ടിങ് നിബന്ധന ഫിലിപ്പൈൻ എംബസ്സി പിൻവലിക്കും

നേരത്തെ ഫിലിപ്പൈൻ തൊഴിൽ മന്ത്രി കുവൈത്ത് സന്ദർശിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം ഈ നിബന്ധന എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു

Update: 2018-10-19 06:34 GMT

ഗാർഹിക ജോലിക്കാരെ ലഭിക്കാൻ സ്പോൻസർമാരുടെ ശമ്പള സർട്ടിഫിക്കറ്റ് റിക്രൂട്ടിങ് ഓഫീസുകളിൽ ഹാജരാക്കണമെന്ന നിബന്ധന ഫിലിപ്പൈൻ എംബസ്സി പിൻവലിക്കും. കുവൈത്തിലെ നിയമങ്ങൾക്കു എതിരാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടിയെന്ന് ‘അൽ ഖബ്സ്’ പത്രം റിപ്പോർട്ട് ചെയ്തു.

Full View

ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാനുള്ള നിബന്ധനകൾ ഉൾക്കൊളിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ഡൊമെറ്റിക്‌ഹെൽപ്പേഴ്‌സ് ഓഫീസുകൾക്കും ഫിലിപ്പൈൻ എംബസ്സി സർക്കുലർ അയച്ചിരുന്നു . ഇതിൽ സ്‌പോൺസർമാർ നിർബന്ധമായും ശമ്പളം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യവസ്ഥ പിൻവലിക്കാൻ ആണ് എംബസ്സി ഇപ്പോൾ തയ്യാറായിരിക്കുന്നത്.

Advertising
Advertising

നേരത്തെ ഫിലിപ്പൈൻ തൊഴിൽ മന്ത്രി കുവൈത്ത് സന്ദർശിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം ഈ നിബന്ധന എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥക്കു എതിര് നിൽക്കുന്ന നിബന്ധനയാണെന്നു ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയം ഇകാര്യം ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് സാലറി സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എംബസ്സി എത്തിയത്.

അതിനിടെ താമസ കാര്യ മന്ത്രാലയത്തിലെ ഗാർഹികത്തൊഴിലാളി വിഭാഗം ജഹ്റ ഗവർണറേറ്റിലെ വിവിധ ഹൌസ് മെയ്ഡ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി. ഒളിച്ചോടിയ തൊഴിലാളികൾക്ക് അഭയം നല്‍കിയതുൾപ്പെടെ നിരവധി നിയമലംഘനങ്ങൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി ഇൻഫർമേഷൻ വിഭാഗം അറിയിച്ചു.

Tags:    

Similar News