ഊഷ്മാവില്‍ കുറവ് വരും; കുവെെത്ത് അതിശെെത്യത്തിലേക്ക്

ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Update: 2018-12-23 20:17 GMT

കുവൈത്തിൽ തിങ്കളാഴ്ച മുതൽ അന്തരീക്ഷ ഊഷ്മാവിൽ കുറവുണ്ടാകുമെന്നു മുന്നറിയിപ്പ്. പ്രമുഖ ഗോളശാസ്ത്രജ്ഞൻ ആദിൽ അൽ മർസൂഖ് ആണ് തിങ്കളാഴ്ച മുതൽ തണുപ്പ് കൂടുമെന്നു മുന്നറിയിപ്പ് നൽകിയത്. ജനുവരി ആദ്യവാരത്തോടെ കാലാവസ്ഥ അതി ശൈത്യത്തിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രമുഖ ഗോള നിരീക്ഷകനും കാലാവസ്ഥ നിരീക്ഷകനുമായ ആദിൽ അൽ മർസൂഖ് ഇക്കാര്യം പറഞ്ഞത്.ചിലപ്പോൾ ശക്തമായും മറ്റ് ചിലപ്പോൾ നേരിയ തോതിലും അടിച്ചുവീശുന്ന വടക്കൻ കാറ്റാണ് തണുപ്പിന്റെ കാഠിന്യം കൂട്ടുന്നത്. പുതുവർഷാരംഭത്തോടെ അന്തരീക്ഷ ഊഷ്മാവ് വീണ്ടും കുറഞ്ഞ് രാജ്യം അധിശൈത്യത്തിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. ജനുവരി രണ്ട് മുതൽ ആരംഭിക്കുന്ന ഈ പ്രതിഭാസം രണ്ടാഴ്ച തുടർന്നേയ്ക്കാം.

Advertising
Advertising

Full View

ഈ ദിവസങ്ങളിൽ പുലർകാലത്ത് അന്തരീക്ഷ ഊഷ്മാവ് രണ്ടു ഡിഗ്രി സെൽഷ്യസിനും എട്ടു ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ജനുവരി 14 മുതൽ കാലാവസ്ഥ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും ആദിൽ അൽ മർസൂഖ് പറഞ്ഞു. കാലാവസ്ഥാ മാറ്റം മുന്നിൽ കണ്ടു ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാതെ ആളുകൾ പുറത്തിറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു.

Tags:    

Similar News