ലോകകപ്പ് ആതിഥേയത്വത്തിന് അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് കുവെെത്ത്

ആതിഥേയ രാജ്യമെന്ന നിലയിൽ ലോകകപ്പ് വിജയിപ്പിക്കാനുള്ള ഖത്തറിന്റെ എല്ലാ പരിശ്രമങ്ങൾക്കും പൂർണ പിന്തുണ ഉറപ്പു നൽകും

Update: 2019-01-04 20:25 GMT

2022 ഖത്തർ ലോകകപ്പിലെ മത്സരങ്ങൾക്കു ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ. അന്താരാഷ്‌ട്ര ഫുടബോൾ ഫെഡറേഷനോ ഖത്തർ ഫുട്ബോൾ അസോസിയേഷനോ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അനുകൂലമായി പ്രതികരിക്കുമെന്നും കെ.എഫ്.എ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

2022ലെ ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾക്കു മറ്റു ജി.സി.സി രാജ്യങ്ങൾ വേദിയാക്കാമെന്നത് നിലവിൽ ഫിഫിയയുടെ മുന്നിലുള്ള ഒരു ആലോചന മാത്രമാണെന്നും ഔദ്യോഗികമായി ഇത്തരമൊരു ആവശ്യം ഉയർന്നു വന്നിട്ടില്ലെന്നും കെ.എഫ്.എ ഡെപ്യൂട്ടി ചെയർമാൻ അഹമ്മദ് അൽ ഇനെസി പറഞ്ഞു.

Advertising
Advertising

ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം 32 ൽ നിന്ന് 48 ആയി വർധിപ്പിക്കുമെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്‍റിനോ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ കുവൈത്ത് ഉൾപ്പെടെയുള്ള അയൽ ജി.സി.സി രാജ്യങ്ങൾ കൂടി ലോകകപ്പ് വേദിയാകാനുള്ള സാധ്യത കൂടുതലാണ്. കുവൈത്തിൽ മത്സരങ്ങൾ നടത്താൻ തീരുമാനമായാൽ കുവൈത്ത് ഫുബോൾ അസോസിയേഷൻ എല്ലാ നിലക്കും സ്വാഗതം ചെയ്യും.

Full View

ഈ മാസം അഞ്ചിന് ഏഷ്യ കപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ചു ദുബായിൽവെച്ച് കെ.എഫ്.എ ചെയർമാൻ ഷെയ്ഖ് അഹമ്മദ് യൂസഫ് അൽ സബാഹ് ഫിഫ പ്രസിഡണ്ടുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അഹമ്മദ് അൽ ഇനെസി പറഞ്ഞു. ആതിഥേയ രാജ്യമെന്ന നിലയിൽ ലോകകപ്പ് വിജയിപ്പിക്കാനുള്ള ഖത്തറിന്റെ എല്ലാ പരിശ്രമങ്ങൾക്കും പൂർണ പിന്തുണ ഉറപ്പു നൽകുന്നതായും കെ.എഫ്.എ ഡെപ്യൂട്ടി ചെയർമാൻ കൂട്ടിച്ചേർത്തു .

Tags:    

Similar News