കുവൈത്തിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ തടയുന്നതിനായി വാണിജ്യ മന്ത്രാലയം നടപടി ശക്തമാക്കി

സുതാര്യമല്ലാത്ത ഇടപാടുകൾ നടത്തിയാൽ കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും.

Update: 2019-01-18 17:56 GMT

കുവൈത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകൾ തടയുന്നതിനായി വാണിജ്യ മന്ത്രാലയം നടപടി ശക്തമാക്കി. സുതാര്യമല്ലാത്ത ഇടപാടുകൾ നടത്തിയാൽ കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും. തട്ടിപ്പു നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്കു നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Full View

റിയൽ എസ്റ്റേറ്റ് നടപടികളിൽ സുതാര്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ഇതുവരെ 13 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കുകയും 26 വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. റെസിഡൻഷ്യൽ പ്ലോട്ടുകൾ വിൽപന നടത്തിവന്ന ഏതാനും കമ്പനികളുടെ ലൈസൻസ് മന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. സുതാര്യമല്ലാത്ത ഇടപാടുകളുടെ പേരിലാണ് നടപടി. അഞ്ച് വ്യക്തികൾക്കും വാണിജ്യ ഇടപാടുകൾ നടത്തുന്നതിൽനിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃതമായ മുൻകരുതൽ നടപടിയെന്ന രീതിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്ക് പങ്കാളിത്തമുള്ള കമ്പനികൾക്കെതിരെയും സഹകരിക്കുന്ന വ്യക്തികൾക്കെതിരെയും നടപടിയുണ്ടാവും. റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസുകളിൽ ഒരിക്കൽ പ്രതിയായവർ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്വേഷണ ഭാഗമായി മരവിപ്പിച്ച ലൈസൻസുകൾ കേസുകൾ പൂർത്തിയായി നിരപരാധിത്വം തെളിയുന്ന മുറക്ക് ഒഴിവാക്കിക്കൊടുക്കും. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയാകും തട്ടിപ്പ് കേസുകളിൽ ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

Web Desk - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News