ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുന്ന വിദേശികൾക്ക് സൗജന്യ ചികിത്സയൊരുക്കി കുവെെത്ത് 

Update: 2019-05-25 02:46 GMT

കുവൈത്തിൽ ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുന്ന വിദേശികൾക്കു ചികിത്സ സൗജന്യമാക്കി. ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അസ്സ്വബാഹ് ആണ് അടിയന്തിര ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഹൃദ്രോഗികളെ മെഡിക്കൽ ഫീസിൽനിന്ന് ഒഴിവാക്കി ഉത്തരവിറക്കിയയത്.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇളവ് നൽകാൻ തീരുമാനിച്ചതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹൃദയാഘാതം സംഭവിച്ചു ആശുപത്രിയിലെത്തുന്ന രോഗിക്ക് ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രി മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നൽകുക.

Advertising
Advertising

എല്ലാ വിഭാഗം വിദേശ തൊഴിലാളികൾക്കും ഇളവ് ലഭിക്കും. ഗാർഹികത്തൊഴിലാളികൾ ഉൾപ്പെടെ പത്തോളം വിദേശി വിഭാഗങ്ങൾക്ക് ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ ചികിത്സാഫീസ് ഒഴിവാക്കി നൽകിയിരുന്നു.

Full View

ആരോഗ്യ മന്ത്രാലയ ജീവനക്കാർ, 12 ൽ താഴെ പ്രായമുള്ള കാൻസർ ബാധിതരായ കുട്ടികൾ, അഭയ കേന്ദ്രത്തിലെ അന്തേവാസികൾ, സാമൂഹിക സുരക്ഷാ കേന്ദ്രത്തിലെ അന്തേവാസികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ, രാജ്യത്തെത്തുന്ന ഔദ്യോഗിക സംഘത്തിലെ അംഗങ്ങൾ, ട്രാൻസിസ്റ്റ് യാത്രക്കാർ, ജയിലുകളിലെ വിദേശ തടവുകാർ, വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സ്റ്റൈപെൻറ് വാങ്ങി പഠിക്കുന്ന വിദേശ വിദ്യാർഥികൾ, തുടങ്ങിയവയാണ് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് അർഹതയുള്ള വിഭാഗങ്ങൾ ചികിത്സ ലഭിക്കുന്ന വിഭാഗങ്ങൾ.

Tags:    

Similar News