നോൺ സ്റ്റിക് പാത്രങ്ങൾ മുതല്‍ സുഗന്ധമുള്ള മെഴുകുതിരികള്‍ വരെ; വീട്ടിലുണ്ട് ശ്വാസകോശ രോഗങ്ങളെ വിളിച്ചുവരുത്തുന്ന നിരവധി വസ്തുക്കള്‍

മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും കാലാവസ്ഥയുമെല്ലാം ശ്വാസകോശ അസുഖങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ

Update: 2025-08-26 07:42 GMT
Editor : Lissy P | By : Web Desk

പുറത്തേക്കിറങ്ങിയാൽ പൊടിയും പുകയും മലിനവായുവുമെല്ലാം നമ്മുടെ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കാറുണ്ട്. മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും കാലാവസ്ഥയുമെല്ലാം ശ്വാസകോശ അസുഖങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ പുറം മലിനീകരണം മാത്രമാണോ നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ശത്രുവായിട്ടുള്ളത് ? അല്ലെന്നാണ് ശ്വാസകോശാരോഗ്യ വിദഗ്ധർ പറയുന്നത്. ദിവസവും നമ്മൾ ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ വരെ നമ്മളറിയാതെ നമ്മുടെ ശ്വാസകോശത്തെ അപകടത്തിലാക്കും. ചില വീട്ടുപകരണങ്ങൾ പുറംതള്ളുന്ന ചില രാസവസ്തുക്കൾ ശ്വാസനാളത്തിൽ വീക്കം വരുത്തുകയോ ശ്വസന രോഗങ്ങൾ വർധിപ്പിക്കുകയോ ശ്വാസകോശത്തിന്റെ പ്രവർത്തനം സാവധാനം കുറയ്ക്കുകയോ ചെയ്യും. ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന ചില വീട്ടുപകരണങ്ങളിതാ...

Advertising
Advertising

ക്ലീനിംഗ് ഉൽപ്പന്നങ്ങൾ

കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ക്ലീനിംഗ് സ്‌പ്രേകൾ, അണുനാശിനികൾ എന്നിവ ശ്വാസകോശത്തെ ബാധിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങളും പുറത്ത് വിടുന്നുണ്ട്. ഇത് ആസ്ത്മ പോലുള്ള രോഗങ്ങൾക്ക് കാരണമാകും.അതെല്ലെങ്കിൽ വിട്ടുമാറാത്തെ ശ്വാസതടസ്സമോ അസ്വസ്ഥതക്കോ കാരണമാകും. ശ്വാസകോശ അസുഖങ്ങളുള്ളവർ ഇത്തരം ഉൽപ്പനങ്ങൾ ഉപയോഗിക്കുന്നത് പരമാവധി കുറക്കുക.അതെല്ലെങ്കിൽ അതികഠിനമായ അണുനാശികൾക്കും സ്‌പ്രേകൾക്കും പകരം നേരിയതും സുഗന്ധമില്ലാത്തതോ,അല്ലെങ്കിൽ പ്രകൃതിദത്തവുമായ ക്ലീനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.


എയർ ഫ്രെഷനറുകളും സുഗന്ധമുള്ള മെഴുകുതിരികളും

നിങ്ങളുടെ വീട്ടിൽ നിന്ന് നല്ല മണം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും, എയർ ഫ്രെഷനറുകൾ, ധൂപവർഗ്ഗങ്ങൾ, സുഗന്ധമുള്ള മെഴുകുതിരികൾ എന്നിവ അസ്ഥിര ജൈവ സംയുക്തങ്ങൾ (വിഒസി) കൾ ഫോർമാൽഡിഹൈഡ് പുറംതള്ളുന്നുണ്ട്. ഈ രാസവസ്തുക്കൾ ശ്വസന പ്രവർത്തനങ്ങളെ വഷളാക്കും.പ്രത്യേകിച്ചും ആത്മ രോഗികളിലും കുട്ടികളിലും ഈ വസ്തുക്കൾ വലിയ രീതിയിൽ ബാധിക്കും.


പരവതാനികളും അപ്‌ഹോൾസ്റ്ററികളും

നിലത്തുവിരിക്കുന്ന പരവതാനികളിലും ഫർണിച്ചറുകളിലെ അപ്‌ഹോൾസ്റ്ററികളിലും നിരവധി പൊടിപടലങ്ങളും പൂപ്പലുമെല്ലാം അടങ്ങിയിരിക്കാം. വീട്ടിൽ അരുമ മൃഗങ്ങളെ വളർത്തുന്നവരാണെങ്കിൽ അവയുടെ രോമങ്ങളും അവയിൽ പറ്റിപ്പിടിച്ചിരിക്കും. ഇവയെല്ലാം വലിയ രീതിയിലുള്ള ശ്വാസകോശ അലർജികൾക്കോ ആസ്ത്മക്കോ കാരണമാകും. പരവതാനികളും അപ്‌ഹോൾസ്റ്ററികളും പതിവായി വാക്വം ഉപയോഗിച്ചോ അല്ലാതെയോ വൃത്തിയാക്കുന്നത് അലർജികൾ കുറക്കാൻ സഹായിക്കും.


നോൺസ്റ്റിക് പാത്രങ്ങൾ

നോൺസ്റ്റിക് പാനുകൾ അമിതമായി ചൂടാക്കുന്നത് പോളിടെട്രാഫ്‌ലൂറോഎത്തിലീൻ പോലുള്ള വിഷവാതകങ്ങൾ പുറപ്പെടുവിക്കും. 'പോളിമർ ഫ്യൂം ഫീവർ' എന്നറിയപ്പെടുന്ന ശ്വാസകോശ വീക്കത്തിന് കാരണമാകും.പരമാവധി നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുകയോ സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ കാസ്റ്റ് ഇരുമ്പ് പാത്രങ്ങൾ അവക്ക് പകരം ഉപയോഗിക്കുകയോ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.ഇനി നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ ഒരിക്കലും അവ അമിതമായി ചൂടാകാൻ ഇടവരുത്തരുത്. എപ്പോഴും കുറഞ്ഞ ചൂടിൽ മാത്രം നോൺസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുക.


വീടിനുള്ളിലെ ഈർപ്പങ്ങൾ

കുളിമുറികൾ, അടുക്കളകൾ, ബേസ്‌മെന്റുകൾ എന്നിവയിൽ ഈർപ്പം തങ്ങി നിൽക്കുന്നത് പൂപ്പലുണ്ടാക്കാൻ കാരണമാകും. വായുവിലൂടെ പൂപ്പൽ ശ്വാസകോശത്തിലെത്തിയാൽ ചുമ, ശ്വാസതടസ്സം, ദീർഘകാല ശ്വാസകോശ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിൽ രോഗം ഗുരുതരമാക്കാനും ഇത് ഇടയാക്കും. വീടുനുള്ളിലുണ്ടാകുന്ന ചോർച്ചകൾ ഉടനടി പരിഹരിക്കുകയോ പൂപ്പൽ ഒഴിവാക്കാൻ ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഉത്തമം.


വീട്ടിനുള്ളിലെ പുകവലി

വീട്ടിനുള്ളിൽ പുക വലിക്കുമ്പോൾ ആയിരക്കണക്കിന് വിഷ വസ്തുക്കളാണ് പുറത്ത് വിടുന്നത്. ഇവയിൽ പലതും ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, ശ്വാസകോശ അർബുദവും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പുക വലിച്ചില്ലെങ്കിലും പുക ശ്വസിക്കുന്നതും വളരെ ഗുരുതരമായ അസുഖങ്ങൾക്കും ഇടയാക്കുമെന്ന് ഗുരുഗ്രാമിലെ സികെ ബിർള ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ആൻഡ് പൾമണോളജി മേധാവി ഡോ. കുൽദീപ് കുമാർ ഗ്രോവർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News