കോഴിമുട്ട പൊണ്ണത്തടി കുറയ്ക്കും; അറിയാം കോഴിമുട്ടയുടെ അഞ്ചു ഗുണങ്ങൾ

പേശികളുടെ വളർച്ചയ്ക്കും എല്ലുകളെ ബലപ്പെടുത്തുന്നതിനും പുഴുങ്ങിയ കോഴിമുട്ട സഹായകരമാണെന്നത് തെളിയിക്കപ്പെട്ടതാണ്. അത്കൊണ്ട് തന്നെ ജിമ്മിൽ പോകുന്നവരുടെ ആദ്യ ചോയ്സ് കോഴിമുട്ടയാണ്

Update: 2021-12-22 14:44 GMT
Editor : afsal137 | By : Web Desk
Advertising

കോഴി മുട്ട ഭക്ഷണത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. കർണാടകയിൽ ചില സ്‌കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ കോഴിമുട്ട നൽകണമെന്ന ആവശ്യം ചില വിഭാഗങ്ങൾ അംഗീകരിച്ചിട്ടില്ല. എന്തായാലും കോഴിമുട്ടയ്ക്ക് ഒത്തിരി ഗുണങ്ങളുണ്ട്. അണ്ടിപ്പരിപ്പ്, മത്സ്യം എന്നിവയോട് അലർജിയുള്ള ആളുകൾക്ക് അവരുടെ ഭക്ഷണത്തിൽ ഒമേഗ -3 യും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മുട്ടകൾ ഉൾപ്പെടുത്താവുന്നതാണ്. ഈ പോഷകങ്ങൾ ഉള്ളതിനാൽ, മുട്ട പ്രഭാതഭക്ഷണത്തിൽ കഴിക്കുന്നത് കൂടുതൽ നേരം വയറു നിറയുന്നതിനും ഉച്ചഭക്ഷണം ഒഴിവാക്കുന്നതിനും സഹായിക്കും, പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സാധിക്കുമെന്നതും ചെറിയ കാര്യമല്ല. കോഴിമുട്ട നമ്മുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സഹായിക്കുന്ന പ്രധാന വിഭവമാണ്.

        കുട്ടികൾക്ക് പുഴുങ്ങിയ കോഴിമുട്ട നൽകേണ്ടതിന്റെ പ്രാധാന്യമൊന്ന് പരിശോധിക്കാം. കോഴി മുട്ടയിൽ അഞ്ച് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം ആരോഗ്യപരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിൻ എ, ബി5, ബി12, ബി2 തുടങ്ങിയ വിറ്റാമിനുകളെല്ലാം മുട്ടയിൽ ഗണ്യമായ അളവിൽ കാണപ്പെടുന്നു. ആയതിനാൽ ഇത് മസ്തിഷ്‌ക വികസനം സുഗമമാക്കുകയും മനുഷ്യശരീരത്തിൽ ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പേശികളുടെ വളർച്ചയ്ക്കും എല്ലുകളെ ബലപ്പെടുത്തുന്നതിനും പുഴുങ്ങിയ കോഴിമുട്ട സഹായകരമാണെന്നത് തെളിയിക്കപ്പെട്ടതാണ്. അത്കൊണ്ട് തന്നെ ജിമ്മിൽ പോകുന്നവരുടെ ആദ്യ ചോയ്സ് കോഴിമുട്ടയാണ്.

        ഇതൊന്നും കൂടാതെ കോഴിമുട്ടയ്ക്ക് വേറെയും ചില ഗുണങ്ങളുണ്ട്. തിമിരം, മാക്യുലർ ഡി ജനറേഷൻ തുടങ്ങിയ നേത്ര രോഗങ്ങളെ അത് പ്രതിരോധിക്കുന്നു. അതേ സമയം ഹൃദായാരോഗ്യം നിലനിർത്താനും കോഴിമുട്ടയ്ക്ക് സാധിക്കും. ഒമ്പത് അവശ്യ അമിനോ ആസിഡുകളാൽ കോഴിമുട്ട സമ്പന്നമാണ്, അത്കൊണ്ട് തന്നെ ശരീരത്തിന് അത് കാര്യമായ ഉത്തേജനം നൽകുകയാണ് ചെയ്യുന്നത്. വിദഗ്ദരുടെ അഭിപ്രായത്തിൽ മുട്ടയിൽ കോളിൻ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് മാനസിക വളർച്ച സുഖമമാക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ കുട്ടികളിൽ വൈറ്റമിൻ D യുടെ കുറവ് വ്യാപകമാണ്. അതിരാവിലെ സൂര്യപ്രകാശമേൽക്കുന്നതിനു പകരം കോഴിമുട്ട കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് വിദഗ്ധ ഡോക്ടർമാരുടെയും വീക്ഷണം

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News