ഇലക്ട്രിക് സ്കൂട്ടറിൽ ന​ഗരം ചുറ്റി: ഇന്ധന വിലക്കെതിരെ മമതയുടെ പ്രതിഷേധം ഇങ്ങനെ

കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന ബാനർ ദേഹത്ത് തൂക്കിയിട്ടാണ് ബം​ഗാൾ മുഖ്യമന്ത്രി കൊൽക്കത്ത ന​ഗരം ചുറ്റിയത്.

Update: 2021-02-25 13:25 GMT

ഇന്ധന വില വർധനക്കെതിരെ ഇലക്ട്രിക് സ്കൂട്ടറിൽ ന​ഗരം ചുറ്റി മമത ബാനർജി. പെട്രോൾ, ഡീസൽ വില വർധനയിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന ബാനർ ദേഹത്ത് തൂക്കിയിട്ടാണ് ബം​ഗാൾ മുഖ്യമന്ത്രി കൊൽക്കത്ത ന​ഗരം ചുറ്റിയത്.

Advertising
Advertising

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമിന്റെ കൂടെയായിരുന്നു മമതയുടെ പ്രതിഷേധ സ്കൂട്ടർ യാത്ര. സ്കൂട്ടർ സവാരിക്ക് ശേഷം സെക്രട്ടേറിയറ്റിൽ എത്തിയ മമത, മോദി സർക്കാർ വ്യാജ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

ഇന്ധന വിലവർധനക്കെതിരെ ശക്തമായ ജനരോഷം ഉയരണം. വില കുറക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മമത പറഞ്ഞു. മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി സ്റ്റേഡിയമാക്കി മാറ്റിയ സർക്കാർ നടപടിയെയും മമത ബാനർജി വിമർശിച്ചു.

തുടർച്ചയായ വിലവർധനവിനൊടുവിൽ പെട്രോളിന് 91.12 രൂപയും ഡിസലിന് 84.20 രൂപയുമാണ് ബം​ഗാളിൽ വില.

Tags:    

Similar News