ബംഗാളില്‍ മമത തുടരും, ബി.ജെ.പി മുഖ്യപ്രതിപക്ഷം; എ.ബി.പി സര്‍വേ
തമിഴ്നാട്ടിൽ മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാവുക. ഡി.എം.കെ - കോൺഗ്രസ് സഖ്യം തൂത്തുവാരും.
പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ ഭരണം തുടരുമെന്ന് എ.ബി.പി ന്യൂസ് സര്‍വേ. പശ്ചിമ ബംഗാളിന് പുറമെ പുതുച്ചേരിയിലും അസമിലും ബിജെപിക്ക് വൻ നേട്ടമുണ്ടാകുമെന്നും സർവെ പ്രവചിക്കുന്നു. തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നണി അധികാരത്തിലേറും.
പശ്ചിമ ബംഗാളിൽ മമതാ സർക്കാർ ഭരണം നിലനിർത്തുമെന്ന് സർവേ പറയുന്നുണ്ടെങ്കിലും ബി.ജെ.പി മുഖ്യ പ്രതിപക്ഷമാകും. തൃണമൂൽ 148 മുതൽ 164 വരെ സീറ്റുകൾ നേടും. എന്നാൽ 2016 ൽ മൂന്ന് സീറ്റ് മാത്രം നേടിയിരുന്ന ബി.ജെ.പി 92 മുതൽ 108 സീറ്റുകൾ വരെ നേടും. കഴിഞ്ഞ തവണ 76 സീറ്റ് നേടിയ കോൺഗ്രസ് - ഇടത് സഖ്യത്തിന് 31 മുതൽ 39 സീറ്റുകളിൽ ഒതുങ്ങുമെന്നും എ.ബി.പി - സി വോട്ടർ അഭിപ്രായ സർവേ പ്രവചിക്കുന്നു.
തമിഴ്നാട്ടിൽ മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാവുക. ഡി.എം.കെ - കോൺഗ്രസ് സഖ്യം തൂത്തുവാരും. 162 സീറ്റു വരെ സഖ്യത്തിന് ലഭിച്ചേക്കാം. അതേസമയം മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് സർവ്വെ പറയുന്നത്
അസമില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തും. പുതുച്ചേരിയില്‍ എ.ഐ.എ.ഡി.എം.കെ സഖ്യം അധികാരം പിടിക്കുമെന്നും സര്‍വേ ഫലം പറയുന്നു. പുതുച്ചേരിയിൽ അട്ടിമറി വിജയമാണ് പ്രവചിച്ചിരിക്കുന്നത്. 21 സീറ്റ് വരെ സഖ്യം നേടും. കോൺഗ്രസ് 8 മുതൽ 12 സീറ്റുകളിൽ ഒതുങ്ങും. മറ്റുള്ളവർക്ക് 3 സീറ്റും. അസമിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ചയും സർവെ പ്രവചിച്ചു. കോൺഗ്രസ് പ്രതിപക്ഷത്ത് തുടരും. മറ്റുള്ളവർക്ക് 10 സീറ്റ് വരെ ലഭിച്ചേക്കും.
കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയെന്നാണ് സര്‍വെ പ്രവചനം. എല്‍.ഡി.എഫ് 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടുമെന്നാണ് അഭിപ്രായ സര്‍വെ പറയുന്നു. 47 മുതല്‍ 55 സീറ്റുവരെ യു.ഡി.എഫിന് ലഭിക്കും. ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കില്ല.