മാണി സി. കാപ്പന്‍ എന്‍.സി.പിയില്‍ നിന്ന് രാജി വെച്ചു

അതേസമയം കാപ്പനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മാണി സി കാപ്പന്‍ പാലായില്‍ സ്ഥാനാര്‍ഥിയാകുമെന്നും ചെന്നിത്തല പറഞ്ഞു

Update: 2021-02-14 05:00 GMT

മാണി സി കാപ്പന്‍ ഉള്‍പ്പെടെ എട്ട് നേതാക്കള്‍ എന്‍.സി.പിയില്‍ നിന്ന് രാജി വെച്ചെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു‍. അതേസമയം കാപ്പനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മാണി സി കാപ്പന്‍ പാലായില്‍ സ്ഥാനാര്‍ഥിയാകുമെന്നും ചെന്നിത്തല പറഞ്ഞു. പാലാ എന്‍.സി.പി വിട്ടുനല്‍കണമെന്ന എല്‍.ഡി.എഫ് നയം അധാര്‍മ്മികമാണ്. ധാര്‍മ്മകത ഉയര്‍‌ത്താന്‍ എല്‍.ഡി.എഫിന് അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മാണി സി. കാപ്പന്‍റെ നിലപാട് വഞ്ചനയായി കാണേണ്ടതില്ലെ ന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ പറഞ്ഞു. ജയിച്ച സീറ്റ് തോറ്റവർക്ക് നൽകിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി. കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എൽ.ഡി.എഫിൽ തുടരുന്നത് ആശയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പീതാംബരൻ പറഞ്ഞു.

Tags:    

Similar News