പറക്കാം, പഠിക്കാം; മീഡിയവണ്‍ EDUNEXT മെയ് 20 ന് ഖത്തറില്‍

ദോഹ, ക്രൗണ്‍ പ്ലാസയില്‍ വൈകീട്ട് മൂന്ന് മണി മുതല്‍ എട്ടുമണിവരെയാണ് EDUNEXT

Update: 2023-05-12 10:09 GMT
By : Web Desk
Advertising

പ്ലസ്ടു കഴിയുന്നതോടുകൂടിതന്നെ ഉന്നതപഠനം വിദേശത്താക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മനസ്സിലേക്ക് പ്രധാനമായും കടന്നുവരുന്ന രാജ്യങ്ങള്‍ യുകെയും കാനഡയും മാത്രമാണ്… എന്തുകൊണ്ടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ രാജ്യങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്നത്, ഈ രാജ്യങ്ങളിലെ പഠനം അത്രയും ബെസ്റ്റ് ആണോ, ഈ രാജ്യങ്ങളല്ലാതെ പിന്നെ ഏത് രാജ്യത്ത്, ഏത് യൂണിവേഴ്സിറ്റിയില്‍ നിന്ന് നല്ലൊരു കരിയര്‍ ഉറപ്പിക്കാം, ഏതെങ്കിലും ഒരു രാജ്യം മാത്രം ഫോക്കസ് ചെയ്ത് ഒരു വിദ്യാര്‍ത്ഥി തന്‍റെ കരിയര്‍ സെറ്റ് ചെയ്താല്‍ ലക്ഷ്യം കാണുമോ, എന്തെല്ലാം അടിസ്ഥാനമാക്കിയാണ് ഒരു വിദ്യാര്‍ഥി വിദേശപഠനമെന്ന തന്‍റെ കരിയര്‍ സെറ്റ് ചെയ്യേണ്ടത്, കുടുംബത്തിന്‍റെ സാമ്പത്തികാവസ്ഥയ്ക്ക് യോജിച്ച ഒരു യൂണിവേഴ്സിറ്റി എങ്ങനെ തെരഞ്ഞെടുക്കാം, രാജ്യത്തിനാണോ, യൂണിവേഴ്സിറ്റിക്കാണോ, കോഴ്സിനാണോ പ്രാധാന്യം കൊടുക്കേണ്ടത്- വിദേശപഠനമെന്ന സ്വപ്നം മനസ്സില്‍ കയറുമ്പോള്‍ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും ഉള്ളില്‍ നിരവധി ആശങ്കകളും നിറയും. 


ഉന്നത പഠനം വിദേശത്താക്കണമെന്ന് ആഗ്രഹിക്കുന്ന ഖത്തറിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ കരിയര്‍ ഗൈഡന്‍സും, സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റ് വഴി വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ ഒരു അവസരവും, അതാണ് മെയ് 20 ന് ദോഹ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന മീഡിയവണ്‍ EDUNEXT. വൈകീട്ട് മൂന്ന് മണി മുതല്‍ എട്ടുമണിവരെയാണ് ഈ കരിയര്‍ കൗണ്‍സിലിംഗ് സെക്ഷനും സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റും നടക്കുന്നത്.

വിദേശപഠനത്തിനൊരുങ്ങുമ്പോള്‍ നല്ല കോളേജും നല്ല കോഴ്സും തെരഞ്ഞെടുക്കുന്നതെങ്ങനെ എന്നതാണ് വിദ്യാര്‍ത്ഥികളെ കുഴക്കുന്നത്. അതുപോലെ തന്നെ പഠനത്തിനാവശ്യമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാകുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം ആശങ്കകള്‍ക്കുമെല്ലാമുള്ള ഉത്തരമായിരിക്കും മീഡിയവണ്‍ EDUNEXT. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി വിദേശത്താക്കണമെന്നോ, ഡിഗ്രി കഴിഞ്ഞ് മാസ്റ്റര്‍ ഡിഗ്രി വിദേശത്താക്കണമെന്നോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാവിധ സപ്പോര്‍ട്ടും മീഡിയവണ്‍ EDUNEXT നല്‍കും. വിദേശത്ത് പോയി പഠിക്കണമെന്ന മക്കളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാനാഗ്രഹിക്കുന്ന രക്ഷിതാക്കളുടെ എല്ലാ ആശങ്കകള്‍ക്കും മീഡിയവണ്‍ EDUNEXTല്‍ ഉത്തരമുണ്ടായിരിക്കും. നിലവില്‍ പല സ്റ്റഡി അബ്രോഡ് എക്സ്പോകളും രാജ്യങ്ങള്‍ മാത്രം ഫോക്കസ് ചെയ്താണ് എക്സ്പോകള്‍ സംഘടിപ്പിക്കാറുള്ളത്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി വിദ്യാര്‍ത്ഥിയുടെ അഭിരുചിയും മെറിറ്റും അടിസ്ഥാനമാക്കി കോഴ്സുകളും യൂണിവേഴ്സിറ്റിയും രാജ്യവും തെരഞ്ഞെടുക്കാനും മീഡിയവണ്‍ EDUNEXT സഹായിക്കും.


ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, യുഎസ്, യുകെ, അയര്‍ലാന്‍റ്, കൂടാതെ ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, നോര്‍വെ, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, എസ്റ്റോണിയ, ലക്സംബർഗ്, ബെൽജിയം, ലിത്വാനിയ തുടങ്ങി യൂറോപ്പിലെ 27 ഷെങ്കണ്‍ രാജ്യങ്ങളുടെ സ്റ്റാളുകളും മീഡിയവണ്‍ EDUNEXTന്‍റെ ഭാഗമായിട്ടുണ്ടാകും. ആദ്യഘട്ട സെക്ഷനു ശേഷം വിദ്യാര്‍ഥികളെ വിവിധ സ്ലോട്ടുകളായി തിരിച്ചായിരിക്കും കൗണ്‍സിലിംഗ് സെക്ഷന്‍ ആരംഭിക്കുക. സ്പോട്ട് പ്രൊഫൈല്‍ അസൈസ്മെന്‍റില്‍ കണ്‍ഫ്യൂഷനുകളൊന്നുമില്ലെങ്കില്‍ നേരെ യൂണിവേഴ്സിറ്റിക്ക് അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാം. ഇനി അതല്ല, ആവശ്യമായ രേഖകളില്ലെങ്കില്‍ ആദ്യഘട്ട പ്രൊഫൈല്‍ അസസ്മെന്‍റിന് ശേഷം അഡ്മിഷന്‍ നടപടികളിലേക്കായി ആവശ്യമുള്ള രേഖകള്‍ സബ്മിറ്റ് ചെയ്യാനും തൊട്ടടുത്ത ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായിരിക്കും. അതോടു കൂടി വിദ്യാര്‍ഥികള്‍ക്ക് ഓഫര്‍ ലെറ്ററും ലഭ്യമാകും.

മാസ്റ്റര്‍ കണ്‍സള്‍ട്ടന്‍റും ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുമായ മിസ്റ്റര്‍ ദിലീപ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലായിരിക്കും കരിയര്‍ കൗണ്‍സിലിംഗ് സെക്ഷനുകള്‍. പ്രമുഖ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി എബ്രോഡിന്‍റെ സഹകരണത്തോടെയാണ് മീഡിയവണ്‍ EDUNEXT നടക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

"Register'' എന്ന് ടൈപ്പ് ചെയ്ത് വാട്‍സപ്പ് ചെയ്യൂ

https://wa.link/rwjh09

വിളിക്കൂ:

0097431357221 (QAT)

Full View


Tags:    

By - Web Desk

contributor

Similar News