സൗദിയിലെ 18 സംഘടനകൾക്കും 33 വ്യക്തികൾക്കും മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം

കോവിഡ് കാലത്തെ സേവനങ്ങള്‍ക്ക് മീഡിയവണിന്‍റെ ആദരം

Update: 2021-02-16 02:18 GMT

സൗദി അറേബ്യയിലെ കോവിഡ് കാലത്തെ ധീരമായി നേരിട്ട സംഘടനകൾക്കും വ്യക്തികൾക്കുമായി മീഡിയവൺ ഏര്‍പ്പെടുത്തിയ ബ്രേവ് ഹാർട്ട് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സൗദിയിൽ പ്രവർത്തിക്കുന്ന 18 സംഘടനകൾക്കും 33 വ്യക്തികൾക്കുമാണ് പുരസ്കാരങ്ങൾ. സമഗ്ര സേവനം കണക്കിലെടുത്ത് റിയാദിലെ ഇന്ത്യൻ എംബസിക്കും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് സംഘടനകൾക്കുള്ള പുരസ്കാരങ്ങളുടെ പ്രഖ്യാപനം നടത്തിയത്. കോവിഡ് കാലത്തെ ധൈര്യപൂർവം നേരിട്ട സംഘടനകൾക്കാണ് ആദ്യം പുരസ്കാരം പ്രഖ്യാപിച്ചത്. കെഎംസിസി, നവോദയ, ഒ.ഐ.സി.സി, പ്രവാസി സാംസ്കാരിക വേദി, ഇന്ത്യൻ സോഷ്യൽ ഫോറം, ഐ.സി.എഫ്, ഐ.സി.എഫ്, സമസ്ത ഇസ്ലാമിക് സെന്റർ, യൂത്ത് ഇന്ത്യ തുടങ്ങി 18 സംഘടനകൾക്കാണ് പുരസ്കാരം.

Advertising
Advertising

നഴ്സുമാരുടെ കീഴിൽ നടത്തിയ വിവിധ സേവന പ്രവർത്തനങ്ങൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്നീ സംഘടനകൾക്കും പുരസ്കാരമുണ്ട്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ്, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരാണ് വ്യക്തിഗത പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

കോവിഡ് കാലം മറികടക്കാൻ സംഘടനകളെയും പ്രവാസികളെയും സഹായിച്ച ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും പ്രത്യേക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അവാർഡ് വിതരണം ഈ ആഴ്ചയിൽ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ തുടങ്ങും.

Full View
Tags:    

Similar News