നവയാന ബുദ്ധിസത്തിന്റെ ചരിത്രം

1956ല്‍ നവയാന ബുദ്ധിസത്തിന്റെ പിറവിയോടെയാണ് ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനം ഒരു ജനകീയ മുന്നേറ്റമായി വികസിക്കുന്നതും ദശലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയോടെ അതൊരു സാംസ്‌കാരിക നവോത്ഥാന വിപ്‌ളവമായി വികസിക്കുകയും ചെയ്യുന്നത്. | മേയ് 23, ബുദ്ധപൂര്‍ണിമ ദിനം.

Update: 2024-05-30 11:45 GMT
Advertising

ബുദ്ധിസത്തിന്റെ ഏറ്റവും അത്യാധുനികമായ പുനരാഖ്യാനമാണ് 1956 ഒക്ടോബര്‍ 14ന് രൂപം കൊണ്ട നവയാനം എന്ന നവയാന ബുദ്ധിസം. നിയോ ബുദ്ധിസം, അംബേദ്ക്കറൈറ്റ് ബുദ്ധിസം എന്നീ പേരുകളിലും നവയാന ബുദ്ധിസം എന്ന മഹാപ്രസ്ഥാനം ചരിത്രത്തില്‍ അറിയപ്പെടുന്നു. ദേവനാഗിരി ഭാഷയില്‍ നവയാനം എന്നാല്‍ പുതിയ വാഹനം എന്നാണ് അര്‍ഥം. പുതിയ പാത, മാര്‍ഗം, യാത്ര എന്നെല്ലാം നവയാനത്തിന് അര്‍ഥമുണ്ട്. ബുദ്ധിസ്റ്റ് തത്വദര്‍ശനത്തിന്റെ അര്‍ഥതലങ്ങളില്‍ ബുദ്ധധത്തിന്റെ പുതിയ വാഹനം എന്നോ പുതിയ മാര്‍ഗമെന്നോ ആണ് നവയാനത്തിന് അര്‍ഥം. 1935ലെ ചരിത്രപ്രസിദ്ധമായ ഇയോള പ്രഖ്യാപത്തിന് ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലത്തെ നീണ്ട അന്വേഷണങ്ങള്‍െക്കാടുവില്‍ ആറു ലക്ഷേത്താളം അനുയായികേളാടൊപ്പം 1956 ഒക്ടോബര്‍ 14ന് മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ദീക്ഷാഭൂമിയില്‍ വച്ച് മര്‍ദ്ദിത ദേശീയതയുടെ വിമോചകന്‍ ബാബാസാഹേബ് ഡോ. ബി.ആര്‍. അംബേദ്കര്‍ ബുദ്ധമതം ആശ്ലേഷിക്കുന്നതോടുകൂടിയാണ് നവയാന ബുദ്ധിസത്തിന്റെ പ്രശോഭിതമായ ചരിത്രം ആരംഭിക്കുന്നത്. മതവിപ്‌ളവങ്ങളുടെ ലോക ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട 1956ലെ നവയാനത്തിലേക്കുള്ള മഹാപരിവര്‍ത്തനത്തിന്റെ തലേന്നാള്‍ നാഗ്പൂരില്‍ നടന്ന പത്രസേളത്തില്‍ താന്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാന്‍ പോവുകയാണെന്നും താന്‍ സ്വീകരിക്കാന്‍ പോകുന്നത് പരമ്പരാഗത ബുദ്ധമത ശാഖകളൊന്നുമല്ലെന്നും, മറിച്ച് ബുദ്ധിസത്തിന്റെ ഏറ്റവും പുതിയ മാര്‍ഗമായ നവയാനമാണെന്നും ഡോ. അംബേദ്കര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. നവയാനത്തെപ്പറ്റിയുള്ള ബാബാസാഹേബ് അംബേദ്ക്കറുടെ ആദ്യത്തെ പരാമര്‍ശവും ഇതായിരുന്നു.

തമിഴ്‌നാട്ടിലുടനീളം ബുദ്ധിസ്റ്റ് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച പിറ്റ് അയോദി ദാസര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ വടക്കേയിന്ത്യയിലും ഇന്ത്യക്ക് പുറത്ത് മലേഷ്യ, തായ്‌ലന്‍ഡ്, ബര്‍മ, സിംഗപൂര്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ബുദ്ധിസം പ്രചരിപ്പിക്കുന്നതില്‍ അവിസ്മരണീയമായ സംഭാവന നല്‍കിയിരുന്നു. എന്നാല്‍, 1956ല്‍ നവയാന ബുദ്ധിസത്തിന്റെ പിറവിയോടെയാണ് ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനം ഒരു ജനകീയ മുന്നേറ്റമായി വികസിക്കുന്നതും ദശലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയോടെ അതൊരു സാംസ്‌കാരിക നവോത്ഥാന വിപ്‌ളവമായി വികസിക്കുകയും ചെയ്യുന്നത്.

താനും തന്റെ അനുയായികളും പിന്തുടരാന്‍ ആഗ്രഹിക്കുന്നത് ബുദ്ധിസത്തിന്റെ പരമ്പരാഗത ശാഖകളായ മഹായാനമോ ഹീനയാനമോ ഥേരവാദമോ വജ്രായനമോ അല്ലെന്നു വിശദീകരിക്കുന്ന അവസരത്തിലാണ് ബാബാസാഹേബ് അംബേദ്കര്‍ പിറ്റേ ദിവസം അദ്ദേഹം പ്രോത്ഘാടനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന നവബുദ്ധമത വിഭാഗമായ നവയാനത്തെപ്പറ്റി വിശദീകരിച്ചത്. ബുദ്ധിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ പഞ്ചശീല തത്വങ്ങളെയും അഷ്ഠാംഗമാര്‍ഗങ്ങളെയും സദ്ഗുണങ്ങളെയും ആശ്ലേഷിക്കുന്ന നവയാനം കാലപ്പഴക്കത്താല്‍ ബുദ്ധിസത്തില്‍ കടന്നുകൂടിയിട്ടുള്ള അന്ധമായ എല്ലാ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിരാകരിക്കുന്നതായും ബാബാസാഹേബ് പ്രസ്താവിക്കുകയുണ്ടായി. പത്രസമ്മേളന മധ്യേ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു. ''ഞാന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് മഹായനമോ ഹീനയാനമോ ഥേരവാദമോ വജ്രായനമോ അല്ല. മറിച്ച് ശാഖ്യമുനി ഗൗതമ ബുദ്ധന്‍ ഉദ്‌ബോധിപ്പിച്ച അടിസ്ഥാന പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവയാനത്തെയാണ്. ഞാന്‍ ബുദ്ധന്റെ പ്രബോധനങ്ങളെ സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യും. ഞാന്‍ എന്റെ ജനതയെ ബുദ്ധിസത്തിന്റെ രണ്ടു പിരിവുകളായ മഹായാനത്തില്‍ നിന്നും ഹീനയാനത്തില്‍ നിന്നും മാറ്റി നിര്‍ത്തും. നമ്മുടെ ബുദ്ധിസം നവബുദ്ധിസമാണ് നവയാനം''. നവയാനം എന്നാല്‍ ധത്തിന്റെ പുതുപുത്തന്‍ വാഹനമാണെന്നും അതു നളെ വിമോചനത്തിന്റെ അനശ്വരതയിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. നിയതാര്‍ഥത്തില്‍ നവയാന ബുദ്ധിസത്തിന്റെ പിറവിയോടുകൂടിയാണ് ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനം ഒരു ബഹുജന മുന്നേറ്റമായി പരിണമിക്കുന്നത്.

1891ല്‍ ശ്രീലങ്കന്‍ ബുദ്ധമത ഭിക്ഷുവായ അംഗരിഗ ധര്‍മപാലയുടെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ മഹാബോധി സൊസൈറ്റിക്ക് രൂപം നല്‍കി ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനത്തിന് തുടക്കം കുറിക്കപ്പെട്ടിരുന്നെങ്കിലും അത് ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയുടെ വീണ്ടെടുക്കലിനും പുനരുദ്ധാരണത്തിനുമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. ഇതേ വര്‍ഷം ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ മദ്രാസ് കേന്ദ്രീകരിച്ച് നവോത്ഥാന നായകന്‍ പിറ്റ് അയോദി ദാസരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബുദ്ധിസ്റ്റ് നവോത്ഥാന പ്രവര്‍ത്തനങ്ങളായിരുന്നു ഇതിനൊരു അപവാദം. തമിഴ്‌നാട്ടിലുടനീളം ബുദ്ധിസ്റ്റ് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച പിറ്റ് അയോദി ദാസര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ വടക്കേയിന്ത്യയിലും ഇന്ത്യക്ക് പുറത്ത് മലേഷ്യ, തായ്‌ലന്‍ഡ്, ബര്‍മ, സിംഗപൂര്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ബുദ്ധിസം പ്രചരിപ്പിക്കുന്നതില്‍ അവിസ്മരണീയമായ സംഭാവന നല്‍കിയിരുന്നു. എന്നാല്‍, 1956ല്‍ നവയാന ബുദ്ധിസത്തിന്റെ പിറവിയോടെയാണ് ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനം ഒരു ജനകീയ മുന്നേറ്റമായി വികസിക്കുന്നതും ദശലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയോടെ അതൊരു സാംസ്‌കാരിക നവോത്ഥാന വിപ്‌ളവമായി വികസിക്കുകയും ചെയ്യുന്നത്. 


1956 ഒക്ടോബര്‍ 14-ന് നാഗ്പൂരില്‍ വച്ച് അംബേദ്കറെയും ഭാര്യ സവിതയും ബുദ്ധമതം സ്വീകരിക്കുന്നു.

രാഷ്ട്രീയ വിപ്‌ളവങ്ങള്‍ക്ക് മുന്‍പേ സാംസ്‌കാരിക വിപ്‌ളവങ്ങള്‍ യഥാര്‍ഥ്യമാവേണ്ടതിന്റെ അനിവാര്യതയെപ്പറ്റി ഡോ. അംബേദ്കര്‍ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത് സുവിദിതമാണല്ലോ? നവയാന ബുദ്ധിസത്തിന്റെ ശില്പിയായ ബാബാസാഹേബ് അംബേദ്കര്‍ പ്രസ്താവിച്ചിട്ടുള്ളതു പോലെ പരമ്പരാഗത ബുദ്ധിസ്റ്റ് വിശ്വാസ പ്രമാണങ്ങളില്‍ നിന്നും ജീവിത വീക്ഷണങ്ങില്‍ നിന്നും ചിന്താധാരകളില്‍ നിന്നും തികച്ചും വ്യത്യസ്തവും വ്യതിരിക്തവുമാണ് നവയാന ബുദ്ധിസത്തിന്റെ ആശയാടിത്തറ എന്നു നിരീക്ഷിക്കാവുന്നതാണ്. നവയാന ബുദ്ധിസത്തിെന്റ സ്ഥാപകനായ ബോധിസത്വ ബാബാസാേഹബ് അംബേദ്കര്‍ തന്നെയാണ് അഹിംസയുടെയും കരുണയുടെയും വിശ്വസാഹോദര്യത്തിന്റെയും ജീവിത ദര്‍ശനമായ ബുദ്ധിസത്തെ പുനരാഖ്യാനം ചെയ്തു നവയാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും വിശ്വാസസംഹിതകളെയും ജീവിത വീക്ഷണത്തെയും ആചാരാനുഷ്ഠാനങ്ങളെയും യുക്തിസഹമായി രൂപകല്പന ചെയ്തിട്ടുള്ളത്. എന്താണ് ബുദ്ധിസമെന്നും എന്തെല്ല ബുദ്ധിസം എന്നും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. നവയാനികളെ സംബന്ധിച്ചിടത്തോളം ബാബാസാഹേബ് അംബേദ്കര്‍ ബോധിസത്വനാണ് എന്ന വസ്തുതയും നാം വിസ്മരിക്കാതിരിക്കുക. അതുകൊണ്ടാണ് നവയാന ബുദ്ധിസം അംബേദ്‌ക്കെറെറ്റ് ബുദ്ധിസം എന്ന പേരിലും ഭീമയാനം എന്ന പേരിലും പില്‍ക്കാലത്ത് ചരിത്രത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. ബുദ്ധിസത്തിന്റെ പരമ്പരാഗത ശാഖകള്‍ അഥവാ ഉള്‍പ്പിരിവുകള്‍ ബുദ്ധമതത്തിന്റെ സ്ഥാപകനായ ഗൗതമ ബുദ്ധനെ മോക്ഷദായകനായി ആരാധിക്കുമ്പോള്‍ നവയാന ബുദ്ധിസ്റ്റുകള്‍ തഥാഗതനെ മാര്‍ഗദായകനായാണ് ഉള്‍ക്കൊള്ളുന്നത്. മനുഷ്യനും മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്കും യുക്തിസഹമായ ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുന്ന നവയാനം ഭിക്ഷു സംഘത്തിനും ആസാക്ഷാത്ക്കാരത്തിനും ധ്യാനത്തിനും ബോധോദയത്തിനും നിര്‍വാണത്തിനും ദ്വിതീയ പ്രാധാന്യം മാത്രമെ നല്‍കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. അവയെല്ലാം തന്നെ പില്‍ക്കാലത്ത് ബ്രാഹ്മണിസത്തിന്റെ അതിപ്രസരം മൂലം ബുദ്ധിസത്തിനുണ്ടായ അപഭ്രംശമായാണ് നവയാന തത്വസംഹിത നിരീക്ഷിക്കപ്പെടുന്നത്. ബുദ്ധനിലും അദ്ദേഹത്തിന്റെ ധത്തിലും സംഘത്തിലുമാണ് നവയാനം അതിന്റെ ശക്തമായ അടിത്തറ സൃഷ്ടിച്ചിരിക്കുന്നത്. അഥവാ, ഇവയിലാണ് തങ്ങളുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗം അന്തര്‍ലീനമായിരിക്കുന്നുവെന്ന് നവയാനികള്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ ബുദ്ധ മാര്‍ഗ്ഗത്തിന്റെ ഏറ്റവും നവീനമായ വ്യാഖ്യാനമായും പ്രബോധനത്തിന്റെ നൂതന ഭാഷ്യമായും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ശക്തമായ ആശയാടിത്തറയായും നവയാനം വ്യാഖ്യാനിക്കപ്പെടുന്നു.

2500 വര്‍ഷെത്ത ബുദ്ധമതത്തിെന്റ സുദീര്‍ഘമായ ചരി്രതത്തില്‍ ബുദ്ധിസ്റ്റ് ചിന്താധാരയിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസ പ്രമാണങ്ങളിലും സാമൂഹ്യ വീക്ഷണത്തിലും പലകാലങ്ങളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട അഥവാ, കടന്നു കൂടിയ ബുദ്ധധ വിരുദ്ധമായ ഘടകങ്ങളെ ദൂരീകരിക്കുന്നതിലൂടെയാണ് നവയാന ബുദ്ധിസം ബുദ്ധിസത്തിന്റെ നവോത്ഥാനത്തിന് നവീന ഭാവുകത്വവും മികവും പൊലിമയും പ്രദാനം ചെയ്യുന്നത്. വിശ്വസാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും സമതയിലും വേരുകളാഴ്ത്തി കരുണയെയും മൈത്രിയെയും വിളക്കിച്ചേര്‍ത്ത്, വിവേചനങ്ങളുടെ നിഴല്‍ പോലുമില്ലാത്ത സമത്വാധിഷ്ഠിതമായൊരു നവലോകം സൃഷ്ടിച്ചെടുക്കുകയാണ് നവയാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ ആസാക്ഷാത്ക്കാരത്തിനപ്പുറം സമതയിലൂന്നിയ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മഹാസന്ദേശമായി നവയാനം വെളിച്ചം വീശുന്നു. തുല്യനീതിയും സമത്വവും സാഹോദര്യവും അതിന്റെ അന്തസത്തയായി വര്‍ത്തിക്കുന്നു. അന്ധമായ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും നിരാകരിക്കുന്ന യുക്തികേന്ദ്രീകൃതമായ നവയാനത്തിന്റെ വിശ്വാസ സംഹിതകള്‍ക്ക് രൂപവും ഭാവവും നല്‍കിയതും അതിന്റെ ഉപജ്ഞാതാവായ ബാബാസാഹേബ് അംബേദ്ക്കറാവുന്നു. അതുകൊണ്ടു തന്നെ നവയാനത്തിന്റെ ശില്‍പിയായ ബാബാസാഹേബ് അംബേദ്ക്കറെ ബോധിസത്വനായാണ് നവയാന ബുദ്ധിസ്റ്റുകള്‍ അഭിസംബോധന ചെയ്യുന്നത്.

സമൂഹത്തില്‍ അലംഘിതമാംവിധം അപ്രമാദിത്വത്തോടുകൂടി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അസമത്വത്തെയും ജാതി, വര്‍ഗ, വര്‍ണ വിവേചനങ്ങളെയും സര്‍വോപരി അധീശത്വ മേല്‍ക്കോയ്മകളെയും നിരാകരിക്കുന്ന നവയാനം സാമൂഹ്യ നവോത്ഥാനത്തിന്റെയും സാംസ്‌കാരിക വിപ്‌ളവത്തിന്റെയും നവീന സങ്കല്പനങ്ങളെയാണ് ധം എന്ന ബുദ്ധ പ്രബോധനങ്ങളിലൂടെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സംസാരസാഗരത്തിലെ യഥാര്‍ഥ കടത്ത് തോണിയായി നവയാനം നിലകൊള്ളുന്നു. അങ്ങനെ നവയാനം ബുദ്ധധമമത്തിന്റെ യഥാര്‍ഥ വാഹനമായി മാറുന്നു.

ആ സാക്ഷാത്ക്കാരത്തിനപ്പുറം (നിര്‍വാണം) മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും അഥവാ, മനുഷ്യന്റെ ഭൗതിക ജീവിതത്തില്‍ സമഗ്രമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗമാണ് നവയാന ബുദ്ധിസം വിഭാവനം ചെയ്യുന്നത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, കരുണ, മൈത്രി (സാര്‍വലൗകിക സ്‌നേഹം) എന്നീ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായൊരു സാമൂഹ്യ പരിവര്‍ത്തനമാണ് അഥവാ, ഈ ആശയങ്ങളില്‍ വേരുറപ്പിച്ചു കൊണ്ടുള്ള ഒരു പുതുസമൂഹസൃഷ്ടിയാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ നവയാന ബുദ്ധിസം മഹായാനം, ഹീനയാനം, ഥേരവാദം, ലാമായിസം തുടങ്ങിയ ഇതര ബുദ്ധമത വിഭാഗങ്ങളില്‍ നിന്നും ചിന്താധാരകളില്‍ നിന്നും വീക്ഷണങ്ങളിലും പ്രവര്‍ത്തന ശൈലിയിലും വിശ്വാസപ്രമാണങ്ങളിലും ഒന്നിനൊന്നു വേറിട്ടു നില്‍ക്കുന്നു. എന്താണ് ധം എന്നും എന്തെല്ല ധം എന്നും പ്രബോധനം ചെയ്യുന്ന നവയാനം ബോധിസത്വ ബാബാസാഹേബ് അംബേദ്ക്കറുടെ ബുദ്ധനും ബുദ്ധധവും (Buddha and his Dhamma) എന്ന വിശ്വോത്തര ഗ്രന്ഥത്തെയാണ് അതിന്റെ സുവിശേഷമായി (Gospel) അംഗീകരിക്കുന്നത്. നവയാന ബുദ്ധിസ്റ്റുകളുടെ ബൈബിള്‍ എന്നും ഈ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നു. ബുദ്ധിസത്തിന്റെ പരമ്പരാഗത വിഭാഗങ്ങളെല്ലാം മനുഷ്യ ജീവിതം ദുഃഖസാന്ദ്രമാണെന്നു വ്യാഖ്യാനിക്കുന്നതില്‍ മുഴുകി ബോധോദയത്തിനും നിര്‍വാണത്തിനും വേണ്ടി ധ്യാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും പാത പിന്തുടരാന്‍ പ്രബോധനം ചെയ്യുമ്പോള്‍ ബുദ്ധിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും ലക്ഷ്യത്തെയും ദൗത്യത്തെയും വീണ്ടെടുക്കുന്ന നവയാനം സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും തുല്യ പ്രാധാന്യം നല്‍കി തുല്യനീതിയില്‍ വ്യവസ്ഥാപിതമായ പുതിയൊരു സമൂഹത്തിന്റെ രൂപപ്പെടലിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ചുരുക്കത്തില്‍ സമൂഹത്തില്‍ അലംഘിതമാംവിധം അപ്രമാദിത്വത്തോടുകൂടി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അസമത്വത്തെയും ജാതി, വര്‍ഗ, വര്‍ണ വിവേചനങ്ങളെയും സര്‍വോപരി അധീശത്വ മേല്‍ക്കോയ്മകളെയും നിരാകരിക്കുന്ന നവയാനം സാമൂഹ്യ നവോത്ഥാനത്തിന്റെയും സാംസ്‌കാരിക വിപ്‌ളവത്തിന്റെയും നവീന സങ്കല്പനങ്ങളെയാണ് ധം എന്ന ബുദ്ധ പ്രബോധനങ്ങളിലൂടെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സംസാരസാഗരത്തിലെ യഥാര്‍ഥ കടത്ത് തോണിയായി നവയാനം നിലകൊള്ളുന്നു. അങ്ങനെ നവയാനം ബുദ്ധധമമത്തിന്റെ യഥാര്‍ഥ വാഹനമായി മാറുന്നു. 


മനുഷ്യനും മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളുമാണ് നവയാനത്തിന്റെ കേന്ദ്ര പ്രമേയം. മറ്റൊന്നിനും അതില്‍ സ്ഥാനമില്ല. ഇന്ത്യന്‍ സമൂഹം ജാതി കേന്ദ്രീകൃതമായ ശ്രേണികൃത അസമത്വത്താലും അവര്‍ണനീയമായ വിവേചനങ്ങളാലും ഇഴപിരിക്കാനാവാത്തവിധം കെട്ടപിണഞ്ഞു കിടക്കുന്നതിനാല്‍ ജാതിയുടെ ഉന്മൂലനം ഒരു പ്രധാന വിഷയമായി നവയാനം ഉദ്‌ഘോഷിക്കുന്നു. അതുകൊണ്ടു തന്നെ ജാതി നശീകരണത്തിലൂടെ പ്രബുദ്ധ ഇന്ത്യ കെട്ടിപ്പടുക്കുക എന്നതും സമത്വാധിഷ്ഠിതമായൊരു നവലോകം നിര്‍മിക്കുക എന്നതും നവയാനത്തിന്റെ പ്രധാന പ്രമോയമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ബുദ്ധിസത്തിന്റെ ഏറ്റവും നവീന പുനരാഖ്യാനമായ നവയാനത്തിന്റെ ആശയാടിത്തറ മഹായാനം, ഹീനയാനം, ഥേരവാദം, വജ്രായനം, ലാമായിസം തുടങ്ങിയ ബുദ്ധമത വിഭാഗങ്ങളില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നതായി സുചിപ്പിച്ചല്ലോ? ബുദ്ധിസ്റ്റ് പരികല്പനകളെ യുക്തിഭദ്രമായി പുനരാഖ്യാനം ചെയ്യുന്നതിലാണ് നവയാനത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. അതു നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തി ലോകത്തെ പുതുക്കി പണിയാന്‍ പരിശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ബുദ്ധന്റെ മഹാപരിത്യാഗം മുതല്‍ നിര്‍വാണം വരെയുള്ള സങ്കല്പങ്ങളിലും ബുദ്ധദര്‍ശനത്തിലും ഈ പുനരാഖ്യാനം നിലാവെളിച്ചം പോലെ പരന്നൊഴുകുന്നത് കാണാം. മഹാപരിത്യാഗത്തിന്റെ മൂലകാരണമായി പരമ്പരാഗത ബുദ്ധമത വിശ്വാസ പ്രമാണങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്ന കെട്ടുകഥകളെ നവയാനം പുനരാഖ്യാനം ചെയ്യുക മാത്രമല്ല, ആയതിന് യുക്തിസഹമായ കാരണത്തെ കണ്ടെത്തുകയും ചെയ്യുന്നു.

യുവാവായിരിക്കുമ്പോള്‍ സിദ്ധാര്‍ഥ തഥാഗതന്‍ കൊട്ടാരത്തിന് പുറത്തേക്ക് നടത്തിയ രഹസ്യ യാത്രകളും യാത്രാമധ്യേ ജീവിതത്തിന്റെ ക്ഷണികതയെയും അവസ്ഥാന്തരങ്ങളെയും പറ്റി നേരിട്ട് അനുഭവിച്ചറിഞ്ഞ വസ്തുതകളുമാണ് അദ്ദേഹത്തെ മഹാപരിത്യാഗത്തിലേക്ക് നയിച്ചത് എന്നാണല്ലോ പരമ്പരാഗത ബുദ്ധമതവിശ്വാസം. എന്നാല്‍, നവയാനം ഈ വിശ്വാസത്തെ നിരാകരിക്കുകയും മഹാപരിത്യാഗത്തിന്റെ കാരണം അക്കാലത്തെ സാമൂഹ്യരാഷ്ടീയ സംഘര്‍ഷങ്ങളാണെന്ന് കണ്ടെത്തി ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു. നാല് മഹത് സത്യങ്ങളുടെ പുനരാഖ്യാനമാണ് നവയാനത്തിന്റെ മറ്റൊരു മുഖമുദ്ര. സമൂഹത്തില്‍ ദുഃഖമുണ്ട് അഥവാ, ദുഃഖസാന്ദ്രമാണ് ജീവിതം, ദുഃഖത്തിന് ഹേതു ഉണ്ട്, ദുഃഖനിവാരണം സാധ്യമാണ്, ആയതിന് മാര്‍ഗമുണ്ട് ഇതത്രെ പരമ്പരാഗത ബുദ്ധമത വിശ്വാസ പ്രമാണങ്ങള്‍ പ്രബോധനം ചെയ്യുന്ന നാല് മഹതസത്യങ്ങള്‍. സമൂഹത്തില്‍ സ്ഥായിയായി നിലനില്‍ക്കുന്ന ദുഃഖത്തിന്റെ നിത്യതയെപ്പറ്റി ബുദ്ധന്‍ നടത്തിയ കണ്ടെത്തലുകള്‍ എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെടുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്ന മഹത് സത്യങ്ങളെ നവയാനം ഉള്‍ക്കൊള്ളുന്നില്ലെന്നു മാത്രമല്ല, യുക്തിഭദ്രമായി ചോദ്യം ചെയ്യുകയും ചെയ്യുന്നു. ദുഃഖസാന്ദ്രമായ ജീവിതം മനുഷ്യന് പ്രതീക്ഷ നല്‍കാത്തതിനാലാണിത്. മഹത് സത്യങ്ങളെ 'അശുഭാപ്തി വിശ്വാസത്തിന്റെ സുവിശേഷം' (Gospel of pessimism) എന്നാണ് നവയനം വിശേഷിപ്പിക്കുന്നത്. അനാവാദം, കര്‍മം, പുനര്‍ജന്മം, മരണാനന്തര ജീവിതം എന്നീ സങ്കല്പങ്ങളെയും നവയാനം ചോദ്യം ചെയ്യുന്നു. ഇത്തരം വിശ്വാസങ്ങളൊക്കെയും ബുദ്ധിസത്തില്‍ പില്ക്കാലത്ത് കടന്നു കൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളായാണ് നവയാനം പുനരവലോകനം നടത്തുന്നത്. അതോടെപ്പം സാമ്പ്രദായിക ഭിക്ഷു പരാമ്പര്യത്തെയും നിര്‍വാണത്തെയും നവയാനം യുക്തിഭദ്രമായി ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.  


ഭിക്ഷുസമ്പ്രദായത്തിലൂടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സമ്പൂര്‍ണനായ മനുഷ്യനെയാണോ അതോ സാമൂഹ്യ സേവകനെയാണോ എന്ന കാതലായ ചോദ്യവും നവയാനത്തിന്റെ ശില്പിയായ ബാബാസാഹേബ് അംബേദ്കര്‍ ഉയര്‍ത്തുന്നുണ്ട്. ധ്യാനമനനങ്ങളിലൂടെ സൃഷ്ടിക്കപ്പെടാന്‍ ഉദ്ദേശിക്കുന്നത് ദുഃഖസാന്ദ്രമായ സാംസാരജീവിതം നീന്തിക്കടക്കുന്ന പരമജ്ഞാനം നേടിയ സമ്പൂര്‍ണ്ണ മനുഷ്യനെയാണെങ്കില്‍ അങ്ങനെയൊരു മനുഷ്യനെ കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടാവില്ല എന്നാണ് ബാബാസാഹേബ് അംബേദ്ക്കറുടെ പക്ഷം. ബാബാസാഹേബ് അംബേദ്ക്കറുടെ അഭിപ്രായത്തില്‍ സമൂഹത്തിന്റെ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവകനായിരിക്കണം യഥാര്‍ഥ ബുദ്ധഭിക്ഷു. അദ്ദേഹം സമൂഹത്തിലൂടെ നിതാന്തമായി നിരന്തരം സഞ്ചരിച്ച് സാമൂഹ്യ അവബോധത്തിനു വേണ്ടി പ്രബോധനം നടത്തണം. ബോധോദയത്തിനു ശേഷമുള്ള ഗൗതമബുദ്ധന്റെ ജീവിതം നിതാന്തമായ സഞ്ചാരത്തിന്റെയും ധപ്രബോധനത്തിന്റെയും സുദീര്‍ഘങ്ങളായ അദ്ധ്യായങ്ങളായിരുന്നല്ലോ? അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്തും സമതക്കും നീതിക്കും വേണ്ടി നിരന്തരം പ്രബോധനം നടത്തിയുമായിരുന്നു ബുദ്ധനും അദ്ദേഹത്തിന്റെ സംഘവും ആശയപ്രചരണത്തില്‍ മുഴുകിയത്. ഇത്തരം സ്ത്യുത്യര്‍ഹവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടിയായിരുന്നു ബുദ്ധന്‍ ജാതിക്കതീതമായി എല്ലാ മനുഷ്യരെയും തന്റെ സംഘത്തിലേക്ക് അടുപ്പിച്ചത്. ബാബാസാഹേബ് അംബേദ്ക്കറുടെ വാക്കുകള്‍ ശ്രദ്ധിക്കാം. ''ബുദ്ധിസം വളരെ ശുദ്ധമാണെന്ന് ബുദ്ധന്‍ ഒരിക്കല്‍ പറഞ്ഞു. അതില്‍ യാതൊരുവിധത്തിലുമുള്ള വിവേചനവുമില്ല. ശര്‍മന്‍, സന്യാസി, ബ്രാഹ്മണന്‍, തോട്ടിപ്പണിക്കാരന്‍ തുടങ്ങി ആരായിരുന്നാലും അവരെല്ലാം ഒന്നാണ്. എല്ലാ പുഴകളും അരുവികളും യമുന, ബ്രഹ്മപുത്ര, ഗംഗ, ഗോദാവരി തുടങ്ങി അവയുടെ പേര് എന്തായിരുന്നാലും ശരി, സമുദ്രത്തില്‍ ചേരുന്നതിനു മുമ്പേ അവ വിവിധ സ്ഥലങ്ങളില്‍ നിന്നായിരുന്നു ഉദ്ഭവിച്ചിരുെന്നങ്കിലും അവ ഒരിക്കല്‍ സമു്രദത്തില്‍ ഒന്നായി തീരുമ്പോള്‍ ഇതു ഗംഗയുടെ ജലമാണ് യമുനയുടെ ജലമാണ് അല്ലെങ്കില്‍ ഗോദാവരിയുടെ ജലമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അതുകൊണ്ടു എന്റെ സംഘവും സുരമാണെന്നു ബുദ്ധന്‍ പറഞ്ഞു. അവിടെ ജാതി വ്യത്യാസമോ വര്‍ഗ വ്യത്യാസമോ ഇല്ല. എല്ലാം ഒന്നാണ്''. ഇപ്രകാരം ദൗത്യ സംഘത്തിന് രൂപം നല്‍കിയ ബുദ്ധന്‍ നാടിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ച് പ്രബോധനം നടത്താനായിരുന്നു സാരോപദേശം ചെയ്തിരുന്നത്. 

(ആര്‍. അനിരുദ്ധന്‍ എഴുതി, ബോധി ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച നവയാനം - പഠനത്തിന്റെ ആമുഖ അധ്യായം, ഭാഗം 01.) (തുടരും) 



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആര്‍. അനിരുദ്ധന്‍

Writer

Similar News