വനമേഖലയില്‍ യൂക്കാലിപ്റ്റ്‌സ് വെച്ചുപിടിപ്പിക്കല്‍ ആരുടെ താല്‍പര്യം?

താല്‍പര്യങ്ങള്‍ എന്തുതന്നെയായാലും വനം വികസന കോര്‍പ്പറേഷന്‍ എടുത്ത തീരുമാനം കേരള സര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡിന്റെ മുന്‍ തീരുമാനങ്ങള്‍ക്ക് കടക വിരുദ്ധമാണ്.

Update: 2024-05-23 14:20 GMT
Advertising

കേരളത്തിന്റെ വന മേഖലയില്‍ യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഏക വിള തോട്ടങ്ങള്‍ വെച്ചുപിടിക്കാന്‍ കേരള വന വികസന കോര്‍പ്പറേഷന്‍ തീരുമാനിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മേഖല പരിസ്ഥിതിക സംഘര്‍ഷ ഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്ന ഈ കാലത്തും ഇത്തരമൊരു വിവേകശൂനുമായ തീരുമാനമെടുക്കാന്‍ കേരള സര്‍ക്കാരിനും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷനും സാധിച്ചതിന് പിന്നിലെ സവിശേഷ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്.

ഈ താല്‍പ്പര്യങ്ങള്‍ എന്തുതന്നെയായാലും വനം വികസന കോര്‍പ്പറേഷന്‍ ഇപ്പോള്‍ എടുത്ത തീരുമാനം കേരള സര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡിന്റെ മുന്‍ തീരുമാനങ്ങള്‍ക്ക് കടക വിരുദ്ധമാണ് എന്ന് പറയേണ്ടതുണ്ട്.

വ്യവസായിക മേഖലയിലുള്ള ആവശ്യകത കുറയുകയും, കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി വനങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, ശേഷിക്കുന്ന വ്യാവസായിക തോട്ടങ്ങള്‍ 2024-ഓടെ ഘട്ടംഘട്ടമായി ഇല്ലാതാക്കി സ്വാഭാവിക വനങ്ങളിലേക്ക് പുനഃസ്ഥാപിക്കുവാന്‍ കേരള സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തു എന്നാണ് വികസന റിപ്പോര്‍ട്ട് പറയുന്നത്. 

കേരള സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡ് 'കേരള ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട്' പുറത്തിറക്കിയത് 2021 ഫെബ്രുവരിയിലാണ്. 320ഓളം പേജുകള്‍ വരുന്ന ഈ റിപ്പോര്‍ട്ടിലെ പേജ് നമ്പര്‍ 52 മുതല്‍ 62 വരെയുള്ള ഭാഗങ്ങള്‍ 'വന പരിപാലന'വുമായി ബന്ധപ്പെട്ടതാണ്. ഈ റിപ്പോര്‍ട്ടിലെ പേജ് നമ്പര്‍ 59ല്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:

' Currently, Kerala has around 27,000 ha under industrial plantations (acacia, eucalyptus, tropical pines and alnus). In view of diminishing requirement from the industries and considering the need for managing the forests as a bulwark against climate variabilities and for improving the water security, the Government of Kerala has taken a policy decision that the remaining industrial plantations (eucalyptus, acacia, wattle and pine) be phased out by 2024 and restored to natural forests. Most of these areas are already abandoned, in a highly degraded condition and overgrown with exotic invasive species. Considering that such a move would substantially improve the water retention capacity of forests, these degraded and abandoned industrial plantations are proposed to be restored back to natural forests. An estimated 27,000 ha of industrial plantations can be restored to natural forests through this process'.

വ്യവസായിക മേഖലയിലുള്ള ആവശ്യകത കുറയുകയും, കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി വനങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, ശേഷിക്കുന്ന വ്യാവസായിക തോട്ടങ്ങള്‍ 2024-ഓടെ ഘട്ടംഘട്ടമായി ഇല്ലാതാക്കി സ്വാഭാവിക വനങ്ങളിലേക്ക് പുനഃസ്ഥാപിക്കുവാന്‍ കേരള സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തു എന്നാണ് വികസന റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരമൊരു നീക്കം മണ്ണിന്റെ ജലം നിലനിര്‍ത്താനുള്ള ശേഷി ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് കരുതുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിനാല്‍ നശിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വ്യാവസായിക തോട്ടങ്ങള്‍ വീണ്ടും സ്വാഭാവിക വനങ്ങളിലേക്ക് പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ 27,000 ഹെക്ടര്‍ വ്യാവസായിക തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളാക്കി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാവസായിക തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളായി മാറ്റേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് പിന്നെയും വിശദീകരിക്കുന്നുണ്ട് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍. കൂടാതെ വനമേഖല നേരിടുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും അക്കമിട്ട് നിരത്തുന്നുണ്ട്.

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വത്തെ പരിഗണിക്കാതെ വീണ്ടും യൂക്കാലി - അക്കേഷ്യ തോട്ടവിള പദ്ധതിയുമായി വനം വികസന കോര്‍പ്പറേഷന്‍ കടന്നു വരുമ്പോള്‍ കേരളത്തിന്റെ ഭാവി തലമുറയുടെ വന-ജല സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ പ്രതിരോധത്തിനിറങ്ങുകയേ വഴിയുള്ളൂ.

സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി ഏകവിള തോട്ടങ്ങള്‍ നിര്‍മിക്കുന്നത് കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വത്തിന് ഹാനികരമായിരിക്കുമെന്ന് 1980- 90 കാലഘട്ടങ്ങളില്‍ നടന്ന സാമൂഹിക വനവത്കരണ പദ്ധതിയുടെ കാലത്തു തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. 'ബ്ലാക് വാറ്റില്‍' എന്നറിയപ്പെടുന്ന അക്കേഷ്യ പോലുള്ള മരങ്ങള്‍ കേരളത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും invasive സ്വഭാവമുള്ള സസ്യജാതികള്‍ കേരളത്തിന്റെ സ്വാഭാവിക വനമേഖലയ്ക്ക് ഭീഷണിയാകുമെന്നും അവര്‍ ലഘുലേഖകളിലൂടെയും തെരുവു പ്രസംഗങ്ങളിലൂടെയും മുന്നറിയിപ്പ് നല്‍കി. അതിലും കടന്ന് മറ്റ് ചിലര്‍ വയനാട്ടിലെയും കണ്ണൂരിലെയും പ്ലാന്റേഷന്‍ നഴ്സറികള്‍ നശിപ്പിച്ച് കേസില്‍ പ്രതികളായി. കോടതികള്‍ കയറിയിറങ്ങി.

മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ ജലസുരക്ഷയും വനമേഖലയുടെ നാശവും സംബന്ധിച്ച് പരിസ്ഥിതി വാദികളും മരക്കവികളും നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ കടന്നുവരുമ്പോഴേക്കും കേരളത്തിന്റെ പശ്ചിമഘട്ട മേഖലയില്‍ ആയിരക്കണക്കിന് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചു കഴിഞ്ഞിരുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വത്തെ പരിഗണിക്കാതെ വീണ്ടും യൂക്കാലി - അക്കേഷ്യ തോട്ടവിള പദ്ധതിയുമായി വനം വികസന കോര്‍പ്പറേഷന്‍ കടന്നു വരുമ്പോള്‍ കേരളത്തിന്റെ ഭാവി തലമുറയുടെ വന-ജല സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ പ്രതിരോധത്തിനിറങ്ങുകയേ വഴിയുള്ളൂ.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News