കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

മാതാവ് ദിവ്യ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

Update: 2021-03-09 13:51 GMT

കൊല്ലം കുണ്ടറയിൽ അമ്മ കുഞ്ഞിനെ കൊന്നു. മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ ദിവ്യ കഴുത്ത് ഞെരിച്ച് കൊന്നത്. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മകള്‍ അനൂപയാണ് കൊല്ലപ്പെട്ടത്.

ബബൂലിന്‍റെ ഭാര്യ ദിവ്യയെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവ്യ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News