‘സര്‍ക്കാറി’ലെ രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന ആവശ്യവുമായി തമിഴ്നാട് മന്ത്രി

സർക്കാർ സൗജന്യമായി നൽകിയ മിക്സി, ഗ്രൈൻഡർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ജനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്ന വലിച്ചെറിയുന്ന രംഗം ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.

Update: 2018-11-07 11:44 GMT

സൂപ്പർ താരം വിജയ് നായകനായി റലീസിനെത്തിയ തമിഴ് ത്രില്ലർ ചിത്രം ‘സർക്കാറി’ലെ വിവാദരംഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവുമായി
തമിഴ്നാട് മന്ത്രി. തമിഴ്നാട് വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു ആണ് സർക്കാറിലെ രംഗങ്ങൾക്കെതിരായി രംഗത്തു വന്നിരിക്കുന്നത്.

സിനിമയിലെ ഒരു ഗാനരംഗത്തിനിടെ തമിഴ്നാട് സർക്കാർ സൗജന്യമായി നൽകിയ മിക്സി, ഗ്രൈൻഡർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ജനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്ന വലിച്ചെറിയുന്ന രംഗം ഒഴിവാക്കണമെന്നാണ്
മന്ത്രിയുടെ ആവശ്യം. ജനങ്ങൾക്കായി സൗജന്യങ്ങൾ വാരി വിതറി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയെ വിമർശിക്കുന്ന രം‌ഗം, മന്ത്രിയെ ചൊടിപ്പിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. വിവാദരംഗങ്ങൾ നീക്കാൻ അണിയറക്കാർ തയാറായില്ലെങ്കിൽ സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Advertising
Advertising

ഇത്തരം രംഗങ്ങളൊന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങള്‍ വിജയിയെ പോലൊരു നടന് വലിയ പ്രശ്നം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയിലെ വളർന്നു വരുന്ന നടനായ വിജയിയെ സംബന്ധിച്ചടുത്തോളം ഒട്ടും നല്ലതല്ല ഇത്തരം സംഭവങ്ങൾ. ജനങ്ങൾ ഒരിക്കലും ഇത്തരം രംഗങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, വിജയിയുടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ജി.എസ്.ടിയേയും നോട്ട് നിരോധനത്തെയും വിമർശിക്കുന്ന രംഗങ്ങളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി വിവാദമായിരുന്നു. ദീപാവലി റീലീസായി തിയേറ്ററുകളിൽ എത്തിയ സര്‍ക്കാറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Tags:    

Similar News