മാലിന്യങ്ങൾ ശേഖരിക്കാനും കൊണ്ടുപോകാനും നൂതന സംവിധാനവുമായി മസ്കത്ത് മുൻസിപ്പാലിറ്റി

മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടപ്പാക്കാത്തതിനാൽ, അത് ന​ഗരത്തിന്റെ വൃത്തിയെയും പ്രതിച്ഛായയെയും ബാധിക്കുന്നുവെന്ന് അധികൃതർ

Update: 2025-10-21 14:01 GMT

മസ്കത്ത്: ന​ഗരത്തിൽ ശുചിത്വം നിലനിർത്തുന്നതിനായി സമ​ഗ്രമായ പദ്ധതി ആവിഷ്കരിച്ച് മസ്കത്ത് മുൻസിപ്പാലിറ്റി. മസ്കത്ത് വിലായത്തുകളിലെ മാലിന്യങ്ങൾ ശേഖരിക്കുകയും കൊണ്ടുപോവുകയും ചെയ്യുക, മാലിന്യങ്ങൾ ശേഖരിക്കാനും കൊണ്ടുപോകാനും നൂതന സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തുക, സംയോജിത ന​ഗര കാഴ്ചപ്പാടിന്റെ ഭാ​ഗമായി പൊതു ശുചിത്വ ചട്ടക്കൂട് കൊണ്ടുപോവുക തുടങ്ങിയ പദ്ധതികളാണ് മുൻസിപ്പാലിറ്റി കൊണ്ടുവരുന്നത്. ന​ഗരം വൃത്തിയായി സൂക്ഷിക്കാൻ മുൻസിപ്പാലിറ്റി അഭ്യർഥിച്ചു.

മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടപ്പാക്കാത്തതിനാൽ, അത് ന​ഗരത്തിന്റെ വൃത്തിയെയും പ്രതിച്ഛായയെയും ബാധിക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മാലിന്യങ്ങൾ നിർദേശിച്ച ബിന്നുകളിൽ മാത്രം ഇടുക, മാലിന്യം വലിച്ചെറിയുന്നതിന് മുമ്പായി ട്രഷ് ബാ​ഗുകൾ നല്ലരീതിയിൽ കെട്ടിയടക്കുക, പൊതുസ്ഥലങ്ങളിലോ വീടുകൾക്കു മുന്നിലോ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും മുൻസിപ്പാലിറ്റി മുന്നോട്ടുവെക്കുന്നുണ്ട്. 

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News