''തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയാല്‍ പിന്നെ പാര്‍ട്ടിയുണ്ടാകില്ല'': പൊന്നാനിയില്‍ തീരുമാനം നടപ്പിലാക്കുമെന്ന് എം.വി ഗോവിന്ദന്‍
പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാര്‍ട്ടി തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്‍. പൊന്നാനിയില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയാല്‍ പിന്നെ പാര്‍ട്ടിക്ക് പ്രസക്തിയില്ലെന്നും അദ്ദഹം പറഞ്ഞു.
എത്ര പ്രതിഷേധങ്ങളുണ്ടായാലും പാര്‍ട്ടി തീരുമാനമെടുത്താല്‍ ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ടു പോകും. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 'രണ്ട് ടേം' നിബന്ധന കര്‍ശനമാക്കാനുള്ള തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും എടുത്തതാണ്'. ഇത്തരത്തില്‍ പ്രാദേശിക തലത്തിലുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്താല്‍ പിന്നെയും ഇത്തരം പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.