എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ മല്യ ഇന്ന് ഹാജരാകില്ല

Update: 2017-04-06 13:08 GMT
Editor : admin
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ മല്യ ഇന്ന് ഹാജരാകില്ല
Advertising

മെയ് മാസം ഹാജരാകാമെന്ന് അറിയിച്ചതായാണ് സൂചന

വിവാദ വ്യവസായിയും മദ്യരാജാവുമായ വിജയ് മല്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകാനുള്ള കാലാവധി നീട്ടിത്തരാന്‍ ആവശ്യപ്പെട്ടതായി സൂചന. മെയ് മാസം ഹാജരാകാമെന്ന് അറിയിച്ചതായാണ് സൂചന.

ഇന്ന് ഹാജരാകണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. മാര്‍ച്ച് 18 ന് ഹാജരാകണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് ഹാജരാകാന്‍ കഴിയില്ലെന്നും ഏപ്രിലില്‍ ഹാജാരാകാമെന്നും മല്യ മറുപടി നല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News