ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് തുടങ്ങും

Update: 2017-04-20 12:16 GMT
Editor : admin
ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് തുടങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തുടങ്ങും. വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നിയമസഭ തെരഞ്ഞെടുപ്പുകളുടെ അവലോകനത്തിനൊപ്പം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട പ്രചാരണ തന്ത്രങ്ങളെക്കുറിച്ചും യോഗത്തില്‍ തീരുമാനം എടുക്കും. ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തോടെ ഉത്തര്‍പ്രദേശ് നിയമസഭ പ്രചാരണത്തിനും ഔദ്യോഗികമായി തുടക്കമിടും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News