കശ്‍മീരില്‍ അഫ്‍സ്‍പ പിന്‍വലിക്കണമെന്ന് മെഹ്‍ബൂബ മുഫ്‍തി

Update: 2017-06-24 08:31 GMT
കശ്‍മീരില്‍ അഫ്‍സ്‍പ പിന്‍വലിക്കണമെന്ന് മെഹ്‍ബൂബ മുഫ്‍തി

കശ്മീരില്‍ പ്രത്യേക സൈനികാധികാര നിയമമായ അഫ്‍സ്‍പ (AFSPA) പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

കശ്മീരില്‍ പ്രത്യേക സൈനികാധികാര നിയമമായ അഫ്‍സ്‍പ (AFSPA) പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരീക്ഷണാടിസ്ഥാനത്തിലെങ്കിലും അഫ്‍സ്‍പ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജമ്മു കശ്‍മീരില്‍ അഫ്‍സ്‍പ ഉടന്‍ തന്നെ പിന്‍വലിക്കണമെന്നോ അല്ലെങ്കില്‍ മുഴുവനായി റദ്ദുചെയ്യണമെന്നല്ല തന്റെ ആവശ്യമെന്നും പരീക്ഷണാടിസ്ഥാനത്തിലെങ്കിലും അഫ്‍സ്‍പ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിവെക്കണമെന്നും മെഹ്‍ബൂബ പറഞ്ഞു.

Advertising
Advertising

കുറച്ച് മേഖലകളിലെങ്കിലും അഫ്‍സ്‍പ പിന്‍വലിച്ചാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നും അത് വിജയകരമായാല്‍ പ്രത്യേക സൈനികാധികാര നിയമം പൂര്‍ണമായും അസാധുവാക്കാന്‍ കഴിയുമെന്നും മെഹ്‍ബൂബ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവര്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യയോടുള്ള പാകിസ്താന്റെ സമീപനം ഇനിയെങ്കിലും മാറ്റണമെന്ന് അവര്‍ പറഞ്ഞു. കശ്‍മീരി യുവാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്ന പാകിസ്താന്‍, അവരാണ് തീവ്രവാദത്തിന്റെ ഇരകളെന്ന് അവകാശപ്പെടുന്നു. ഇന്ത്യയോടുള്ള പാകിസ്താന്റെ സമീപനത്തില്‍ മാറ്റമുണ്ടാകണം. തുടര്‍ന്ന് സമാധാന ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം. നേരത്തെ കശ്‍മീരില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി മെഹ്‍ബൂബ മുഫ്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News