ആര്‍ ബി ഐ രേഖകള്‍ ലഭ്യമാക്കാത്തതിനെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍

Update: 2017-07-18 09:46 GMT
Editor : Trainee
ആര്‍ ബി ഐ രേഖകള്‍ ലഭ്യമാക്കാത്തതിനെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍
Advertising

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യം

നോട്ട് നിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ ആര്‍ടിഐ പ്രകാരം ലഭ്യമാകാത്തതിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍. ആവശ്യമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് രേഖകള്‍ നല്‍കാത്തതെന്ന്ആര്‍ബിഐ അധികൃതര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

നോട്ട് നിരോധത്തില്‍ കേന്ദ്ര സര്‍ക്കാറിന് ആര്‍ബിഐ നല്‍കിയ നിയമനിര്‍ദേശങ്ങള്‍, ആര്‍ബിഐ പ്രതിനിധികള്‍ ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് നടത്തിയ യോഗ തീരുമാനങ്ങള്‍, മന്ത്രിസഭാ യോഗത്തിന്റെ മിനുട്ട്സ് എന്നിവയുടെ രേഖകളാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നും അതിനാല്‍ ആര്‍ടിഐ നിയമത്തിന്റെ സെക്ഷന്‍ 8 (1) പ്രകാരം രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് ആര്‍ബിഐയുടെ വിശദീകരണം. റിസര്‍വ് ബാങ്കിന്റെ ഈ നിലപാടിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കാനാണ് വിവരാവകാശ പ്രവര്‍ത്തകരുടെ തീരുമാനം.

ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണം എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആര്‍ടിഐ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ പരസ്യപ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുമോയെന്ന ആശങ്കയാണ് ആര്‍ബിഐ നിലപാടിന് പിന്നിലെന്നും സൂചനയുണ്ട്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News