ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ നേരിയ ഇളവ്

Update: 2017-07-29 17:09 GMT
Editor : Alwyn K Jose
ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ നേരിയ ഇളവ്

പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാതെ നടത്തുന്ന നിക്ഷേപങ്ങള്‍ പരിധിയില്ലാതെ പിന്‍വലിക്കാം

ബാങ്കിൽ നിന്ന് പണം എടുക്കാനുള്ള നിയന്ത്രണത്തിന് നേരിയ ഇളവ്. പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാതെ നടത്തുന്ന നിക്ഷേപങ്ങള്‍ പരിധിയില്ലാതെ പിന്‍വലിക്കാം. ഇന്ന് മുതലുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. പുതിയ 2000, 500 രൂപ നോട്ടുകളായിരിക്കും പിന്‍വലിക്കുന്ന തുകയ്ക്ക് ലഭിക്കുക എന്ന് റിസര്‍വ്വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ നിലവില്‍ വന്നതിനു ശേഷം ഒരാഴ്ച 24,000 രൂപ മാത്രമേ ഇതുവരെ പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതേസമയം, ബാങ്ക് അക്കൌണ്ടുകളിലേക്ക് എത്തുന്ന ശമ്പളം ഇത്തരത്തില്‍ പിന്‍വലിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News