അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം

Update: 2017-10-11 10:05 GMT
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം

കരസേന തലവന്‍ ദല്‍ബീര്‍സിങ് സുഹാഗ് അതിര്‍ത്തി സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

അഖ്നൂര്‍, പല്ലന്‍വാല സെക്ടറുകളില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഭീകരരുടെ തിരിച്ചടിക്കുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തെ നഗരങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കി. കരസേന തലവന്‍ ദല്‍ബീര്‍സിങ് സുഹാഗ് അതിര്‍ത്തി സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

കഴിഞ്ഞ 2 ദിവസത്തിനിടയില്‍ 8 ഇടങ്ങളിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അഖ്നൂറില്‍ മാത്രം 3 തവണ കരാര്‍ ലംഘനം നടത്തി. ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്‍വാങ്ങുകയായിരുന്നു. കരസേന മേധാവി ദല്‍വീര്‍സിങ് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉന്നത സൈനീക ഉദ്യോഗസ്ഥരുമായി കരസേനമേധാവി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ ജനങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 1500 ല്‍ അധികം ഗ്രാമങ്ങളിലായി 25000 ആളുകളെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഇന്ത്യന്‍ നഗരങ്ങളില്‍ പാക് പിന്തുണയുള്ള ഭീകരര്‍ തിരിച്ചടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് രാജ്യത്തെ നഗരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

Tags:    

Similar News