ബജറ്റവതരണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യാബിനറ്റ് സെക്രട്ടറിയോട് അഭിപ്രായം തേടി
രാജ്യത്തിന് മൊത്തമായുള്ള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ബജറ്റവതരണം മാറ്റി വെക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യാബിനറ്റ്സെക്രട്ടറിയോട് അഭിപ്രായം തേടി. മാര്‍ച്ച് 11 വരെ പൊതുബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യത്തിന് മൊത്തമായുള്ള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ബജറ്റവതരണം മാറ്റി വെക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്