ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെതിരെ ലൈംഗികാരോപണം

Update: 2018-03-02 15:31 GMT
Editor : admin
ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെതിരെ ലൈംഗികാരോപണം
Advertising

ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ഹോക്കി താരമാണ് ലുധിയാന പൊലീസില്‍ സര്‍ദാര്‍ സിങിനെതിരെ പരാതി ഫയല്‍ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെതിരെ ലൈംഗികാരോപണം. ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ഹോക്കി താരമാണ് ലുധിയാന പൊലീസില്‍ സര്‍ദാര്‍ സിങിനെതിരെ പരാതി ഫയല്‍ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. മാനസികമായും ശാരീരികമായും സര്‍ദാര്‍സിങ് പീഡിപ്പിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നും പിന്നീട് വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പരാതി പൊലീസ് സ്വീകരിച്ചെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News